മൊബൈൽ പ്രേമികളുടെ പ്രിയ താരം നോക്കിയ തങ്ങളുടെ പുതിയ ബേസ് മോഡൽ ഫോൺ മാർക്കറ്റിലെത്തിച്ചു.വാഴപ്പഴത്തിന്റെ നിറവും
ചരിഞ്ഞ അരികുമാണ് ഫോണിന്റെ പ്രത്യകത. 4ജി സംവിധാനമുള്ള ഫോണിൽ 2മെഗാപിക്സൽ കാമറയാണുള്ളത്.വൈഫൈ ഹോട്ട്സ്പോട്ട് സംവിധാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2.45 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് 240x320 പിക്സൽ ശേഷിയാണുള്ളത്. 1500എം.എ.എച്ച് ബാറ്ററിയും ഫോണിനുണ്ട്.
512 റാമും 4 ജി ബി സംഭരണശേഷിയുള്ള ഫോണിൽ 1.1 ജിഗാഹെഡ്സ് ഡ്യുവൽ കോർ പ്രോസസറാണുള്ളത്. റിലയൻസുമായി ചേർന്ന് 544 ജി.ബി 4 ജി ഡാറ്റാ ഓഫറും നൽകുന്നുണ്ട്. VoLTE സംവിധാനവും,ബ്ലൂ ടൂത്ത് 4.1, എഫ്.എം റേഡിയോ, 3.5 എം.എം ഹെഡ്ഫോൺ ജാക്ക്, മൈക്രോ യു.എസ്.ബി പോർട്ട് എന്നിവയും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജിയോ ഫോണുകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന കായി എന്ന ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ബനാനാ ഫോണിനും ഉള്ളത്.
ഫോണുകൾ ഓൺലൈൻ സൈറ്റുകൾ വഴിയും നോക്കിയ സ്റ്റോറുകൾ വഴിയും ലഭ്യമാണ്. നോക്കിയയുടെ ബനാനാ ഫോണിന് വിപണിയിൽ
5999/- രൂപയാണ് വില.