lucifer

മോഹൻലാൽ പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ ഷൂട്ടിംഗ് വീണ്ടും തലസ്ഥാനത്തെത്തുന്നു. ഈ മാസം 30, 31 നവംബർ 1 തീയതികളിലാണ് ഷൂട്ടിംഗ് നടക്കുക. എന്നാൽ ഇവിടെ നടക്കുന്ന ചിത്രീകരണത്തിൽ മോഹൻലാൽ പങ്കെടുക്കില്ല. ടൊവിനോ തോമസ്, ഇന്ദ്രജിത്ത് എന്നിവർ അഭിനയിക്കുന്ന രംഗങ്ങളാണ് ചിത്രീകരിക്കുക. ഇതോടെ കേരളത്തിലെ ഷൂട്ടിംഗ് പൂർത്തിയാകും. നവംബർ 4ന് മുംബയിൽ ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിൽ മോഹൻലാൽ അഭിനയിക്കും. നേരത്തെ ഒരു മാസത്തിലധികം നീണ്ട ഷെഡ്യൂൾ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. വാഗമൺ, എറണാകുളം എന്നീ ലൊക്കേഷനുകളിലെ ഷൂട്ടിംഗും പൂർത്തിയായി. ദുബായ് ആണ് മറ്റൊരു ലൊക്കേഷൻ.


ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിൽ മഞ്ജുവാര്യരാണ് നായിക. മുരളിഗോപിയുടേതാണ് തിരക്കഥ. ബോളിവുഡ് താരങ്ങളായ വിവേക് ഒബ്രോയിയും സച്ചിൻ ഖഡേക്കറും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കലാഭവൻ ഷാജോൺ, സായി കുമാർ, സംവിധായകൻ ഫാസിൽ, സാനിയ, ജോൺ വിജയ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഛായാഗ്രഹണം: സുജിത് വാസുദേവ്, സംഗീതം: ദീപക് ദേവ്.