meettu

ന്യൂയോർക്ക്: ഇന്ത്യൻ അമേരിക്കൻ ജേണലിസ്റ്റ് മീട്ടാ അഗർവാളിനെ ആർട്ട്സ് ആൻഡ് ലിഷർ എഡിറ്ററായി ന്യൂയോർക്ക് ടൈംസിൽ നിയമനം നൽകിയതായി ഒക്ടോബർ 15 ന് പുറത്തിറക്കിയ പ്രസ്താവനയിൽ എഡിറ്റർ ഗിൽബർട്ട് ക്രൂസ്,​ സിയാ മൈക്കിൾ എന്നിവർ പറഞ്ഞു. നീണ്ട ഫീച്ചറുകളും ഉപന്യാസങ്ങളും എല്ലാ ഞായറാഴ്ചകളിലും ആർട്ട്സ് ആന്റ് ലിഷർ എന്നപേജിൽ പ്രസിദ്ധീകരിക്കുന്നതിന്റെ ഉത്തരവാദിത്വമാണ് അഗർവാളിനെ ഏല്പിച്ചിരിക്കുന്നത്. എന്റർടെയ്ൻമെന്റ് വീക്കിലിയിൽ 11 വർഷം കറസ്‌പോണ്ടന്റ്, എക്സിക്യൂട്ടീവ് എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ തുടങ്ങിയ തസ്തികയിൽ പ്രവർത്തിച്ചിട്ടുണ്ട്. ലൈഫ് മാഗസിനിലും അഗർവാൾ പ്രവർത്തിച്ചിരുന്നു.

ഓക്സ്‌ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നുംമോഡേൺ ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദംനേടിയിട്ടുണ്ട്. ന്യുയോർക്ക് ടൈംസിന്റെ കൾച്ചറൽ ഡിപ്പാർട്ട്‌മെന്റിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. പ്രഗൽഭരായ എഡിറ്റർമാരോടൊപ്പം പ്രവർത്തിക്കുന്നതു ഒരു ഭാഗ്യമായും കരുതുന്നതായി അഗർവാൾ പറഞ്ഞു.