ന്യൂഡൽഹി: നിർബന്ധിത അവധിയിൽ പ്രവേശിച്ച സി.ബി.ഐ മുൻ മേധാവി അലോക് വർമയുടെ വീടിന് സമീപത്ത് സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ട നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.വീടിന് സമീപത്ത് ചുറ്റിത്തിരിയുകയായിരുന്ന ഇവരെ സുരക്ഷാ ജീവനക്കാർ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. പിടിയിലായവർ ഇന്റലിജൻസ് ബ്യൂറോ നിയോഗിച്ച രഹസ്യ നിരീക്ഷകരാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. അലോക് വർമ്മയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയോഗിച്ചതെന്നും പറയപ്പെടുന്നു.
അലോക് വർമ്മയെ കൂടാതെ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയേയും തത്‌സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.