-rahul-easwar

ദൈവ വിശ്വാസം പുരോഗമനപരം അല്ല എന്ന അഭിപ്രായം ഉയർത്തി നടന്നിരുന്ന പുരോഗമനവാദികൾ എന്ന് സ്വയം അവകാശപ്പെട്ട് നടന്നവർ ഇന്ന് അമ്പലങ്ങളിൽ കയറാൻ ക്യൂ നിൽക്കുന്ന കാഴ്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നതെന്ന് അയ്യപ്പ ധർമ്മസേനയുടെ നേതാവ് രാഹുൽ ഈശ്വർ. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച സംവാദത്തിലാണ് രാഹുൽ ഈശ്വർ ഈ അഭിപ്രായം പങ്കുവച്ചത്. ശബരിമലയെ ഒരു സംഘം അക്രമികൾ അടിച്ച് തകർത്തപ്പോൾ അന്നത്തെ മുഖ്യമന്ത്രി പറഞ്ഞത് ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിച്ചു എന്നാണെന്നും, അത്തരക്കാർ ഇന്ന് വിശ്വാസികളായി അമ്പലത്തിൽ കയറാൻ ക്യൂ നിൽക്കുന്ന കാഴ്ച സ്വാഗതാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

മാർക്സിൽ നിന്ന് മണികണ്ഠനിലേക്കു വരുന്നവർക്ക് സ്വാഗതം ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്നും,യുവതികൾ ശബരീ ദർശനത്തിനായി പുറപ്പെട്ടാൽ പമ്പയിലും നിലയ്ക്കലുമുള്ള അയ്യപ്പ ധർമ്മസേനയിലെ അംഗങ്ങൾ സമാധാനമായി ശബരീ മഹാത്മ്യത്തെ കുറിച്ച് അവരെ ബോധവത്കരിച്ച് ഉദ്യമത്തിൽ നിന്നും പിന്തിരിപ്പിക്കുമെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.