-letters

എൽ.ഐ.സിയിലെ ഒരു പെൻഷൻ സ്കീമിലെ പോളിസി ഹോൾഡറാണ് ഞാൻ (Policy No. 782776383) പെൻഷൻ സ്കീം പ്രകാരം മാസം 2000 രൂപ മാസം തോറും എന്റെ അക്കൗണ്ടുള്ള പൊതുമേഖലാ ബാങ്ക് ബ്രാഞ്ചിൽ വന്നുകൊണ്ടിരിക്കുകയാണ്. ഈ ആവശ്യത്തിനുവേണ്ടി വർഷം തോറും ഒരു ലൈഫ് സർട്ടിഫിക്കറ്റ് കൊടുക്കേണ്ടിവരും. അതിനുവേണ്ടി ചുമതലപ്പെടുത്തുന്നവർ ബാങ്ക് മാനേജർ/ഗസറ്റഡ് ഓഫീസർ/രജി.മെഡിക്കൽ പ്രാക്ടീഷണർ / പി.എം / സ്കൂൾ-കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവരാണ്. അതിൻപ്രകാരം ഞാൻ ഇരുപത്തഞ്ചോളം വർഷമായി അക്കൗണ്ട് ഹോൾഡർ ആയി തുടരുന്ന ഈ ബാങ്ക് ബ്രാഞ്ചിനെ സമീപിക്കുകയായിരുന്നു. ഈയിനത്തിൽ സിഗ്നേച്ചർ വെരിഫിക്കേഷനുവേണ്ടി എന്നിൽ നിന്ന് ഈടാക്കിയത് 170 രൂപ. ഈ വിവരം ഞാൻ സെപ്തംബർ 24 ന് ഹാജരായപ്പോൾ എന്നെ അറിയിക്കുകയോ ബോദ്ധ്യപ്പെടുത്തുകയോ ചെയ്തില്ല. ഈയിനത്തിൽ ഇതിനു ചുമതലപ്പെടുത്തുന്ന ഓഫീസർമാർ ആരെങ്കിലും അവരുടെ സ്ഥാപനത്തിനുവേണ്ടി ഫീസ് ഈടാക്കുന്നുണ്ടോ? " ഈ തീവെട്ടിക്കൊള്ള പൊതുജന ശ്രദ്ധയിൽ കൊണ്ടുവരാൻ താത്പര്യപ്പെടുന്നു.

കെ. ജയപ്രകാശ്

പി.ടി. ചാക്കോ നഗർ

മെഡിക്കൽ കോളേജ്

തിരുവനന്തപുരം