sand-mining

ചെന്നൈ: തമിഴ്‌നാട്ടിലെ നാല് മണൽ ഖനന കമ്പനികളിൽ വൻ റെയ്‌ഡ്. തീരദേശ ധാതുക്കൾ അനധികൃതമായി കടത്തിയതിനും കള്ളപ്പണം അടക്കമുള്ള കേസുകൾക്കുമാണ് റെയ്‌ഡ്. ന്യൂസ് 7 എന്ന തമിഴ് ചാനലിന്റെ മേധാവിയായ എസ്. വൈകുണ്ഠരാജന്റെയടക്കം കമ്പനികളിലാണ് റെയ്‌ഡ് നടന്നത്.

പ്രമുഖ വ്യവസായികളായ സുകുമാർ, ചന്ദ്രേശൻ, മണികണ്ഠൻ എന്നിരുടെ ഖനികളിലും റെയ്‌ഡ് നടന്നതായാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

നിരോധനം മറികടന്ന് ഖനനം നടത്തിയതിയെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് റെയ്ഡ് നടന്നതെന്ന് അധികൃതർ അറിയിച്ചു.