നാരുള്ള ധാന്യങ്ങൾ ഉപയോഗിക്കുക. പുഴുക്കലരി ആണ് കൂടുതൽ നാരു അടങ്ങിയതും വിറ്റാമിനുകൾ ഉള്ളതും. അതുപോലെ ഗോതമ്പുപൊടി അധികം അരിക്കാതെ തവിടോടുകൂടി ഉപയോഗിക്കുക.
ചെറുപയർ എന്നിവ മുളപ്പിച്ചാൽ അതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിനുകൾ വർദ്ധിക്കുന്നു. ധാന്യങ്ങളും പയറുവർഗങ്ങളും രണ്ടും ചേർന്നുള്ള ഭക്ഷണമാണ് ഓരോ സമീകൃതാഹാരത്തിന് നല്ലത്. ധാന്യത്തിലുള്ള കുറവ് പയറുവർഗങ്ങളാൽ നികത്തുന്നു. മറിച്ചും സംഭവിക്കും.
പച്ചക്കറികളിലും ഇലക്കറികളിലും കിഴങ്ങുവർഗങ്ങളും എല്ലാദിവസവും 40 മുതൽ 70 ഗ്രാം വരെ ഓരോന്നും ഉപയോഗിക്കണം.
പഴവർഗങ്ങൾ ദിവസേന ഒന്നോ രണ്ടോകഴിക്കണം. പാലും പാലുല്പന്നങ്ങളും ഉൾപ്പെടുത്തുക. പച്ചക്ക് കഴിക്കാൻ പറ്റിയ പച്ചക്കറികൾ കൂടുതൽ സാലഡ് ആയി ഉപയോഗിക്കുക.
സലാഡുകളിൽ ഉപ്പിനു പകരം നാരങ്ങാനീര്, മല്ലിയില, കുരുമുളകുപൊടി എന്നിവയിട്ട് രുചി കൂട്ടാം. മാംസാഹാരം കഴിക്കുന്നവർ അളവ് കൂടുതൽ കഴിക്കാതിരിക്കാവാൻ പ്രത്യേകം ശ്രദ്ധിക്കുക.
മാംസാഹാരം കൂടുതൽ കഴിക്കുമ്പോൾ പയറുവർഗങ്ങളുടെ അളവ് കുറക്കുവാൻ ശ്രദ്ധിക്കുക. എണ്ണ, നെയ്യ്, വെണ്ണ എന്നിവ 20 മുതൽ 40 ജിവരെ മാത്രം ദിവസവും ഉപയോഗിക്കുക.
അയഡൈസ്ഡ് ഉപ്പ് ദിവസവും അഞ്ചു ഗ്രാമിൽ കൂടുതൽ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്.