kadakampalli

തിരുവനന്തപുരം: ശബരിമലയിൽ തുലമാസ പൂജയ്ക്ക് നട തുറന്നപ്പോൾ സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടി യുദ്ധസമാനമായ തന്ത്രങ്ങളാണ് ആവിഷ്കരിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. രക്തച്ചൊരിച്ചിൽ ഉണ്ടാക്കി ശബരിമലയിൽ അക്രമം നടത്താനാണ് ശ്രമിച്ചതെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ശബരിമലയിൽ തുലാമാസ പൂജയ്ക്ക് നടതുറന്നപ്പോൾ ഉണ്ടായ സംഭവങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തലോടെ ഗൂഢാലോചന പുറത്തുവന്നു. സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും നടന്നത് രാജ്യദ്രോഹകുറ്റമാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളെ തട‍ഞ്ഞതിനെ തുടർന്നുണ്ടായ സംഭവങ്ങൾ ഭക്തരോടുള്ള ദ്രോഹമാണ്. പൊലീസിന്റെ സംയമനത്തോടുള്ള ഇടപെടലാണ് സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് പോകാതിരുന്നതിന് കാരണം. ശബരിമലയിൽ നടന്ന ഗൂഢാലോചന സംബന്ധിച്ച് കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവരാൻ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.