ലോകത്ത് 14 കോടിയോളം പ്രമേഹ രോഗികൾ ഉണ്ടെന്നാണ് കണക്ക്. ഏറ്റവും കൂടുതൽ പ്രമേഹ രോഗികൾ ഉള്ള രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യയിൽ കേരളം ഒന്നാം സ്ഥാനത്തും.
നിശ്ചിത അളവിനപ്പുറം രക്തത്തിൽ പഞ്ചസാരയുടെ നില കൂടുതലായി നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ എന്ന ഹോർമോണിന്റെ കുറവ് പ്രമേഹത്തിന് കാരണമാകുന്നു. പാൻക്രിയാസ് ഗ്രന്ഥിയിലെ ബീറ്റാകോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ജീവിതശൈലി രോഗങ്ങളുടെ ഗണത്തിൽപ്പെടുന്ന പ്രമേഹത്തെ ചിട്ടയായ ജീവിതക്രമത്തിലൂടെ പ്രതിരോധിക്കാവുന്നതാണ്. പ്രമേഹം വന്നിട്ടുള്ള ചികിത്സയേക്കാൾ വരാതിരിക്കാനുള്ള ശ്രദ്ധയാണ് ഉത്തമം. അതായത് പാൻക്രിയാസ് ഗ്രന്ഥി തകരാറിലാക്കുന്ന രീതിയിലുള്ള പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന അന്നജം അടങ്ങിയ മധുരപലഹാരങ്ങൾ, കോള ഉത്പന്നങ്ങൾ, മാംസാഹാരം, മറ്റ് കൊഴുപ്പോടുകൂടിയ ആഹാരങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക. പുകവലി, മദ്യപാനം തുടങ്ങിയവ ഉപേക്ഷിക്കുക, പച്ചക്കറികൾ, ഇലക്കറികൾ, നാരടങ്ങിയ ഭക്ഷണങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസായുടെ അളവ് നിയന്ത്രിക്കുന്നതിന് ഉത്തമമാണ്. അമിതവണ്ണം ഉള്ളവർ ചിട്ടയായ വ്യായാമത്തിലൂടെ നിയന്ത്രിക്കേണ്ടതാണ്. കൂടാതെ മാനസിക പിരിമുറുക്കം പ്രമേഹം വർദ്ധിക്കുവാൻ കാരണമായി കണക്കാക്കുന്നു. (തുടരും)
കെ.കെ. അജയലാൽ നാടാർ
കൺസൽട്ടന്റ്
ഫാർമസിസ്റ്റ്
കമ്മ്യൂണിറ്റി
ഫാർമസി സർവീസ്
മെഡി.കോളേജ്,
തിരുവനന്തപുരം
ഫോൺ:9961132266