ന്യൂഡൽഹി: സാലറി ചലഞ്ചിൽ ഹൈക്കോടതി വിധിയുടെ വിലക്ക് മറികടക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തയ്യാറല്ലാത്ത സർക്കാർ ജീവനക്കാർ വിസമ്മത പത്രം നൽകണമെന്ന ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഇതിനെ തുടർന്നാണ് സുപ്രീം കോടതിയിലേക്കുള്ള സർക്കാരിന്റെ നീക്കം. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന സർക്കാർ അഭിഭാഷകന്റെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചു. ഹർജി 29ന് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.