ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനെ അനുകൂലിച്ച് പരസ്യമായി രംഗത്ത് വന്നയാളാണ് ലക്ഷ്മി രാജീവ്. എന്നാൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൻ വിമർശനമാണ് ലക്ഷ്മി രാജീവിന് നേരിടേണ്ടി വരുന്നത്. എന്നാൽ മുൻപൊരിക്കൽ തിരുവനന്തപുരത്ത് നടന്ന ഒരു ചടങ്ങിൽ ആർ.എസ്.എസ് തലവനായ മോഹൻ ഭഗവതിനെ നേരിൽ കണ്ട അനുഭവം ഫേസ്ബുക്കിലൂടെ അറിയിക്കുകയാണിപ്പോൾ. അദ്ദേഹവുമായുള്ള ചിത്രത്തിനൊപ്പമാണ് കുറിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മോഹൻ ഭഗവതുമായുള്ള ചർച്ചയിൽ താനുൾപ്പടെ പതിനഞ്ച് പേർക്കാണ് ക്ഷണം ഉണ്ടായിരുന്നതെന്നും മികച്ച വാഗ്മിയും സംസ്‌കൃത പണ്ഡിതനുമായ അദ്ദേഹം ഭഗവദ് ഗീത ഉദ്ധരിച്ചാണ് തങ്ങളോട് സംസാരിച്ചതെന്നും അവർ കുറിക്കുന്നു. അവിടെ നിന്നും ഒരു നല്ല മനുഷ്യനെ കണ്ട സന്തോഷത്തിലാണ് മടങ്ങിയത്. എന്നാൽ ഇപ്പോൾ നാട്ടിലെ സംഘപരിവാറുകാർ തനിക്കെതിരെ പോസ്റ്ററുൾപ്പെടെ പ്രചരിപ്പിക്കുമ്പോൾ ചോദിക്കാനുള്ളത് നിങ്ങൾക്കു ഇദ്ദേഹത്തെ അറിയാമോ എന്നതല്ല അദ്ദേഹം നിങ്ങളെ അറിയുമോ എന്നതാണെന്നും. എന്നെ അദ്ദേഹം അറിയും മറക്കില്ലെന്നും ലക്ഷ്മി രാജീവ് കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു പഴയ ചിത്രമാണ്. ഇതാണ് RSS ചീഫ് മോഹൻ ഭഗവത്. ഇടയ്ക്കു തിരുവനന്തപുരത്ത് ഒരു പരിപാടി ഉണ്ടായിരുന്നു. അതിൽ എന്നെയും വിളിച്ചിരുന്നു. പോയി. ആകെ പതിനഞ്ച് പേര്. അതിൽ ഒരാളായിട്ടാണ് പോയത്. ചേരാനല്ല പോയത്. വെറുതെ പോയി.ഇതുപോലൊക്കെ പലരെയും കണ്ടിട്ടുണ്ട്- വലിയ ആൾക്കാർ.. അദ്ദേഹം മികച്ച വാഗ്മിയും സംസ്‌കൃത പണ്ഡിതനുമാണ് . ഭഗവദ് ഗീത ഉദ്ധരിച്ചാണ് സംസാരിച്ചത്. എനിക്ക് സംസ്‌കൃതം നന്നായി അറിയാം.
ചോദ്യോത്തര വേള ഉണ്ടായിരുന്നു. എന്റെ ഊഴം വന്നപ്പോൾ രണ്ടു ചോദ്യങ്ങളെ ചോദിച്ചുള്ളൂ. എല്ലാരും കൂടെ കശപിശ ആയി. പലരും ചാടി വീണു .എന്റെ പുസ്തകവും കൊടുത്തു, ചായേം കുടിച്ചു ഇറങ്ങുമ്പോ എനിക്ക് സന്തോഷമാണ് തോന്നിയത് . പേടി അല്ല.നല്ല തങ്കപ്പെട്ട മനുഷ്യൻ. വലിയ കാര്യമായിരുന്നു.
നാട്ടില് സംഘ്പരിവാറു കാര് എനിക്കെതിരെ പോസ്റ്ററൊക്കെ ഒട്ടിച്ചെന്നറിഞ്ഞു. ഇതാണ് ആ സംഘടനേടെ ആഗോള തലവൻ. പ്രധാനമന്ത്രിയെക്കാൾ powerful ആയ ശ്രീ മോഹൻ ഭഗവത്. കണ്ടിരിക്കുന്നത് നല്ലതാ.കുറഞ്ഞപക്ഷം പേരെങ്കിലും അറിഞ്ഞിരിക്കുന്നത് നല്ലതാ. പോലീസിൽ പരാതി പെടാതിരുന്നത് അടി കിട്ടുന്നത് എന്റെ കൂടെ പഠിച്ചവർക്കോ, അമ്മ പഠിപ്പിച്ച കുട്ടികൾക്കോ വല്ല ബന്ധുക്കൾക്കോ ആണെങ്കിലോ എന്നോർത്തിട്ടാണ്.നിങ്ങള് സംഘപരിവാർ കാരല്ലെന്നും വെറും കുശുമ്പ് കാണിക്കുന്നതാണെന്നും എനിക്കറിയാം.രാഷ്ട്രീയത്തിൽ ഇറങ്ങാൻ ആഗ്രമുണ്ടായിരുന്നു എങ്കിൽ അതിനേക്കാൾ വലിയ ഒരു സ്ഥാനം ഇനിയൊരിക്കലും എനിക്ക് കിട്ടില്ല. നേരിട്ട് അംഗത്വം കിട്ടിയേനെ.നിങ്ങളീ പറയുന്ന RSS ലും, BJP ലും. നിങ്ങൾക്കു ഇദ്ദേഹത്തെ അറിയാമോ എന്നതല്ല കാര്യം. അദ്ദേഹം നിങ്ങളെ അറിയുമോ എന്നതാണ് എന്റെ ചോദ്യം. എന്നെ അദ്ദേഹം അറിയും. മറക്കില്ല. സ്നേഹം. ലക്ഷ്മി. എവിടെയും പോകുന്നതിൽ ഒരു തെറ്റുമില്ല. ക്ഷേത്രത്തിൽ കയറാത്ത ദൈവം വേണ്ടാത്ത ബുദ്ധിജീവികൾ എല്ലാം കൂടി പറഞ്ഞിട്ടും തീരാത്ത ചർച്ചകൾ കാണുമ്പൊൾ സങ്കടം - ഒന്നിനെ അറിഞ്ഞിട്ടേ അതിനെ നിരാകരിക്കുകയോ സ്വീകരിക്കുകയോ ചെയ്യാവൂ. അപ്പോൾ തോൽക്കേണ്ടി വരില്ല