1. എയർസെൽ മാക്സിസ് കേസിൽ പി. ചിദംബരത്തെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ട്രേറ്റ്. പ്രതിപട്ടികയിൽ ചിദംബരം ഉൾപ്പെടെ 9 പ്രതികൾ. കേസ് നവംബർ 26ന് വീണ്ടും പരിഗണിക്കും
2. സാലറി ചലഞ്ചിന് എതിരായുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിലേക്ക്. വിഷയം അടിയന്തരമായി പരിഗണിക്കണം എന്ന ആവശ്യം കോടതി അംഗീകരിച്ചു. ഇക്കാര്യം തിങ്കളാഴ്ച പരിഗണിക്കാം എന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. പ്രളയത്തിനു ശേഷം ഏറെ വിവാദമായ സർക്കാർ നിർദ്ദേശം ആയിരുന്നു സാലറി ചലഞ്ച്
3. ഒരു മാസത്തെ ശമ്പളം ജീവനക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണം എന്ന സാലറി ചലഞ്ചിന്റെ ഉത്തരവിലെ വിസമ്മത പത്രം ഹൈക്കോടതി സ്‌റ്റെ ചെയ്തിരുന്നു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലെ അന്തിമ വിധി വരുന്നതു വരെ ആണ് സ്റ്റേ. ഇതിനെ ചോദ്യം ചെയ്താണ് സർക്കാരിന്റെ അപ്പീൽ. ഇക്കാര്യത്തിൽ എ.ജിയുടെ നിയമോപദേശവും സർക്കാർ തേടിയിരുന്നു
4. ശബരിമലയിൽ ഉണ്ടായ സംഭവങ്ങൾ വൻ ഗൂഢലോചനയുടെ ഫലമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. രക്തം ചിന്തിച്ചുള്ള ആക്രമണമാണ് ഉദ്ദേശിച്ചത്. ഇത് ഭക്തരോടുള്ള വഞ്ചനയാണ്. രാഹുൽ ഈശ്വറിന്റെ വെളിപ്പെടുത്തലോടെ ഇത് പുറത്തു വന്നു. സന്നിധാനത്തും നിലയ്ക്കലും പമ്പയിലും നടന്നത് രാജ്യദ്രോഹക്കുറ്റം എന്നും പൊലീസിന്റെ സംയമനമാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയം ആക്കിയത് എന്നും കടകംപള്ളി
5. രാഹുൽ ഈശ്വറിന്റെ കയ്യിൽ പ്ലാൻ സിയും ഡിയും എല്ലാമുണ്ടാകും. അതെന്തൊക്കെ ആണെന്ന് അറിയാനുള്ള അവകാശം ഈ രാജ്യത്തെ ജനങ്ങൾക്കുണ്ട്. വലിയൊരു ഗൂഢാലോചനയ്ക്കാണ് നേതൃത്യം നൽകിയത് എന്നാണ് അദ്ദേഹം തന്നെ വെളിപ്പെടുത്തിയത്. രാഹുൽ ഈശ്വറിനെ പോലെ മനോവൈകൃതമുള്ളവർക്ക് അന്യായ
പ്രവൃത്തികൾക്ക് അനുകൂല സാഹചര്യം അനുവദിക്കാൻ ആവില്ലെന്നും പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ദേവസ്വം മന്ത്രി
6. നമ്പർ പ്ലേറ്റുകളിലെ അലങ്കാരം നിയമവിരുദ്ധമാണെന്ന് കേരളാ ട്രാഫിക്ക് പൊലീസിന്റെ മുന്നറിയിപ്പ്. നമ്പർ പ്ലേറ്റുകളിൽ നമ്പറിനു സമാനമായ ചിത്രപ്പണിയും പേരുമെഴുതി ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരം വാഹനങ്ങൾ അപകടത്തിൽപെട്ട് നിർത്താതെ പോകുമ്പോൾ നമ്പർ മനസ്സിലാക്കാൻ സാധിക്കാറില്ലെന്നും ട്രാഫിക്ക് പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് . ചില നമ്പർ പ്ലേറ്റുകളിൽ 3, 4, 6, 8, 9 തുടങ്ങിയ നമ്പറുകൾ വായിച്ചെടുക്കാൻ പലപ്പോഴും സാധിക്കാറില്ല. ഇത്തരം നമ്പർ പ്ലേറ്റ് ഉപയോഗിച്ചാൽ 5000 രൂപ വരെ പിഴ ഈടാക്കുമെന്നും ട്രാഫിക്ക് പൊലീസിന്റെ അറിയിപ്പ്
7. വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിക്ക് നേരെ ആക്രമണം. വിശാഖപട്ടണം വിമാനത്താവളത്തിൽ വച്ചാണ് സംഭവം നടന്നത്. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ക്യാന്റീൻ ജീവനക്കാരനാണ് ജഗൻ മോഹൻ റെഡിയെ ആക്രമിച്ചത്. സെൽഫി എടുക്കുന്നത് തടഞ്ഞതിനാണ് ആക്രമണം നടത്തിയത്. ജഗൻ മോഹൻ റെഡിയുടെ ഇടത് കയ്ക്ക് ഏറ്റ പരിക്ക് ഗുരുതരമല്ല. ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന എന്ന് വൈ.എസ്.ആർ കോൺഗ്രസ് ആരോപിച്ചു
8. ഏകദിനത്തിൽ അതിവേഗം 10000 റൺസ് ക്ലബിലെത്തിയതോടെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി ഇതിഹാസ പദവിയിലേക്ക് ഉയർന്നിരിക്കുകയാണ്. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ റെക്കോഡാണ് 205ാം ഇന്നിംഗ്സിൽ 10000 റൺസ് ക്ലബിലെത്തി കോഹ്ലി മറികടന്നത്. കോഹ്ലിയുടെ ഈ നേട്ടത്തെ പ്രശംസ കൊണ്ട് മൂടാൻ മത്സരിക്കുകയാണ് ക്രിക്കറ്റ് ലോകം. സ്ഥിരതയോടും ഗാംഭീര്യത്തോടും കൂടി നിങ്ങൾ ബാറ്റ് ചെയ്യുന്നത് അവിശ്വസനീയമാണ്. 10000 ക്ലബിലെത്തിയതിന് അഭിനന്ദനങ്ങൾ, റൺസൊഴുക്ക് തുടരട്ടെ എന്നുമാണ് കോഹ്ലിയുടെ നേട്ടത്തെ കുറിച്ച് സച്ചിൻ ടെൻഡുൽക്കർ പ്രതികരിച്ചത്
9. റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോൾ ധനുഷ് ചിത്രം വട ചെന്നൈയ്ക്ക് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമാരംഗത്തെ നിരവധി പ്രമുഖരും ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡിലെ പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപും ചിത്രത്തെ പ്രശംസിച്ച രംഗത്ത് എത്തിയിരിക്കുകയാണ്. താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച, ഒറിജിനലായ ഗ്യാങ്സ്റ്റർ ചിത്രമാണിതെന്നും വെട്രിമാരൻ എപ്പോഴും വിസ്മയിപ്പിക്കുന്ന സംവിധായകൻ ആണെന്നും അനുരാഗ് ട്വീറ്റ് ചെയ്തു.
10. ലോഹിതദാസ് പ്രേക്ഷകർക്ക് വേണ്ടി കഥാപാത്രങ്ങളെ സൃഷ്ടിക്കുക മാത്രമാണ് ചെയ്തതെന്നും അവരിൽ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ലെന്നും ഭാര്യ സിന്ധു ലോഹിതദാസ് . കൗമുദി ടി.വിയുമായുള്ള അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ലോഹിയുടെ മരണത്തിന് ശേഷം മോഹൻലാലും മമ്മൂട്ടിയുമെല്ലാം വിവരങ്ങൾ അന്വേഷിക്കാറുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായാണ് സിന്ധു ഇക്കാര്യം പറഞ്ഞത്. അവരൊക്കെ വിളിക്കാറുണ്ട്. മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം സ്‌നേഹമുണ്ട്.
ദിലീപ് പലപ്പോഴും വന്നിട്ടുമുണ്ട്. അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ എന്നും അതിനെ വൈകാരികമായി കാണാൻ ആഗ്രഹിക്കുന്നില്ല എന്നും സിന്ധു പറഞ്ഞു.
11. വെസ്റ്റ് ഇൻഡീസ് താരം ഡ്വയ്ൻ ബ്രാവോ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 14 വർഷത്തെ കരിയറിന് വിരാമമിട്ട് ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിൽ നിന്ന് വിരമിക്കുകയാണ് എന്ന് ബ്രാവോ പറഞ്ഞു. ഫ്രാഞ്ചൈസികൾക്കായി ട്വിന്റി ട്വിന്റി മത്സരങ്ങൾ കളിക്കുന്നത് തുടരും എന്നും ബ്രാവോ