rehna-fathima

തിരുവനന്തപുരം: ശബരിമലയുടെ മഹത്വത്തെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ആരിൽ നിന്നും ഉണ്ടാവരുതെന്ന് പാളയം പള്ളി ഇമാം സുഹൈബ് മൗലവി പറഞ്ഞു. മുസ്ലിം നാമധാരിയായ ഒരു യുവതി മലകയറിയതിൽ ഇസ്ലാം വിശ്വാസികൾക്ക് ബാദ്ധ്യതയില്ലെന്നും മറ്റു മതങ്ങളുടെ ആചാരാനുഷ്ഠാനങ്ങളിൽ ഇടപെടുന്നവർ ബോധപൂർവം വർഗീയത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തനിമ കാവ്യസദസ് സംഘടിപ്പിച്ച 'വിശുദ്ധ ഖുർ ആൻ മാനവികത കാലിക പ്രസക്തി' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേവൻ പകൽക്കുറി അദ്ധ്യക്ഷത വഹിച്ചു. പി സേതുനാഥൻ, കലാം കൊച്ചേറ എന്നിവർ സംസാരിച്ചു. കവിസമ്മേളനം അനിൽ കരിങ്കുന്നം ഉദ്ഘാടനം ചെയ്തു. അജിത് പനവിള അദ്ധ്യക്ഷത വഹിച്ചു.