ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയുടെ വിവാഹദിനത്തിനായി കാത്തിരിക്കുകയാണ് പാപ്പരാസികൾ. കാരണം വരൻ അവരുടെ പ്രിയപ്പെട്ട നിക്ക് ജൊനാസ് ആയതു കൊണ്ടുതന്നെ. പ്രിയങ്ക നിക്ക് വിവാഹം ഈ വർഷം അവസാനമുണ്ടാകുമെന്ന് ഏതാണ്ട്
ഉറപ്പായിക്കഴിഞ്ഞു. എന്നാൽ ഇപ്പോഴിതാ നിക്ക് പ്രിയങ്കയ്‌ക്ക് നൽകാൻ വാങ്ങിയ വിവാഹസമ്മാനമാണ്ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
പ്രിയങ്കയ്ക്ക് താമസിക്കാനായി ലോസാഞ്ചൽസിൽ ആഡംബര സൗകര്യങ്ങളോടുകൂടിയ അത്യാഡംബര വസതിയാണ് നിക്ക് വാങ്ങിയിരിക്കുന്നത്. 6.50 മില്യൻ ഡോളർ (ഏകദേശം 48 കോടി) വിലമതിക്കുന്നതാണ് ഈ മാളിക. ഇതിന്റേതാണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കഴിഞ്ഞു.
4,129 സ്‌ക്വയർ ഫീറ്റുളള വീട്ടിൽ 5 ബെഡ്രൂമുകളാണുളളത്. ടെറസിൽ സ്വിമ്മിംഗ് പൂളുണ്ട്. മലയിടുക്കുകളാൽ ചുറ്റപ്പെട്ടതാണ് വീട്. ബാൽക്കണിയിൽനിന്നും നോക്കിയാൽ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുംവിധമാണ് വീടിന്റെ നിർമ്മാണമെന്നും പറയപ്പെടുന്നു. ഡിസംബറിൽ രാജസ്ഥാനിലെ ജോധ്പൂരിൽ വച്ചാണ് പ്രിയങ്ക-നിക്ക് വിവാഹമെന്നാണ്അറിയാൻ കഴിയുന്നത്.