സിഡ്നി:അടിച്ചുപിരിഞ്ഞിട്ട് വർഷം നാലഞ്ചായെങ്കിലും ബ്രിട്ടീഷ് നടി എലിസബത്ത് ഹാർലിയെ മറക്കാൻ ആസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ഷെയ്ൻ വോണിന് കഴിയുന്നില്ല. ഇപ്പോഴും ഇണപിരിയാത്ത സുഹൃത്തുക്കളാണെന്നാണ് വോൺ പറയുന്നത്. റേഡിയോ ഇൻന്റർവ്യൂവിലാണ് അദ്ദേഹം മനസുതുറന്നത്.
വോണിന്റെ സ്വഭാവമാണ് പിരിയാൻ കാരണമെന്നാണ് പറഞ്ഞുകേട്ടിരുന്നത്. ഇത് തെറ്റാണെന്നാണ് അദ്ദേഹം പറയുന്നത്. നിന്നുതിരിയാൻ സമയമില്ലാത്തതാണ് ശരിക്കുള്ള പ്രശ്നം. എലിസബത്തിന് തിരക്കോടുതിരക്ക്. ഒപ്പം തനിക്കും. മിപ്പോഴും വിദേശത്തായിരിക്കും. തമ്മിൽകാണുന്നതുപോലും അപൂർമായി. ഇങ്ങനെയൊരുബന്ധം തുടരുന്നതുകൊണ്ട് അർത്ഥമില്ലെന്ന് തോന്നിയതിനാൽ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചു. ഏറെ ആലോചിച്ച് വലിയ വിഷമത്തോടെയാണ് തീരുമാനം എടുത്തത്. ബന്ധം അവസാനിപ്പിച്ചതിനെ അടിച്ചുപിരിഞ്ഞെന്ന് ഒരിക്കലും വിശേഷിപ്പിക്കരുതെന്നാണ് വാണിന്റെ അഭ്യർത്ഥന. സുഹൃത്തുക്കളെന്ന നിലയിലല്ലാതെ മറ്റൊരുബന്ധം ഇനിയൊരിക്കലും ഉണ്ടാവില്ലെന്നാണ് വോൺ നൽകുന്ന സൂചന.
ഷെയ്ൻ വോൺ
ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായാണ് നാൽപ്പത്തൊമ്പതുകാരനായ ഷെയ്ൻവോണിനെ കണക്കാക്കുന്നത്.1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റിലും,ഏകദിനത്തിലും കൂടി,- 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്.2007 ജനുവരിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.
എലിസബത്ത് ഹാർലി
ബ്രിട്ടീഷ് നടിയും മോഡലുമാണ് അമ്പത്തിമൂന്നുകാരിയായ എലിസബത്ത് ഹാർലി. 1987 ലാണ് ചലച്ചിത്രരംഗത്തെത്തുന്നത്. 2007ൽ ഇന്ത്യൻ ബിസിനസുകാരനായ അരുൺ നയ്യാറുമായി വിവാഹം നടന്നു.2010 ൽ അടിച്ചുപിരിഞ്ഞു.