മോഹൻലാലിന്റെ ഒടിയനായി കാത്തിരിക്കുകയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും. ഒടിയൻ മാണിക്യൻ എന്ന വിസ്മയകഥാപാത്രമായി ലാൽ അവതരിക്കുന്നത് കാണാൻ ഇനി ദിവസങ്ങളുടെ കാത്തിരിപ്പേ വേണ്ടി വരൂ. എന്നാൽ ഒന്നല്ല ഒരായിരം ഒടിയന്മാരാകും തിയേറ്ററുകളിലെത്തുക എന്ന് വ്യക്തമാക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
Odiyan manickan on the way to various theatres of Kerala. #odiyan rising #odiyan rise of desi superhero @Mohanlal pic.twitter.com/3hp5gJzn4w
— shrikumar menon (@VA_Shrikumar) October 25, 2018
ചിത്രത്തിന്റെ പ്രമേഷന്റെ ഭാഗമായി ഒടിയൻ പ്രതിമകൾ കേരളത്തിലെ തിയേറ്ററുകളിലുടനീളം സ്ഥാപിക്കുമെന്ന് സംവിധയകൻ ശ്രികുമാർ മേനോൻ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരത്തിൽ വിവിധ തിയേറ്ററുകളിൽ സ്ഥാപിക്കുന്നതിനായി ഒടിയൻ പ്രതിമകൾ കൊണ്ടുപോകുന്ന ചിത്രമാണ് ഇപ്പോൾ സംവിധായകൻ ശ്രീകുമാർ മേനോൻ റിലീസ് ചെയ്തിരിക്കുന്നത്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇത്തരത്തിൽ ഒരു നായക കഥാപാത്രത്തിന്റെ പ്രതിമ സ്ഥാപിക്കുന്നത്. മോഹൻലാലിന്റെ അതേ വലിപ്പമുള്ള പ്രതിമകളാണ് സ്ഥാപിക്കാനൊരുങ്ങുന്നത്. ഡിസംബർ 14നാണ് ചിത്രം തിയേറ്ററുകളിലെത്തുക. ദേശീയ പുരസ്‌കാരജേതാവായ ഹരികൃഷ്ണന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിൽ മഞ്ജു വാര്യർ, പ്രകാശ് രാജ്, സിദ്ദിഖ്, ഇന്നസെന്റ്, നരേൻ, നന്ദു, കൈലാസ്, സന അൽത്താഫ് തുടങ്ങിയ വൻതാര നിര തന്നെ അണിനിരക്കുന്നുണ്ട്.