ll
l

പൊന്നാനി: ശബരിമലയുടെ ഉടമസ്ഥാവകാശം ജനങ്ങൾക്കെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. യുവതീ പ്രവേശ വിഷയത്തിൽ കോടതിവിധി തെറ്റാണെങ്കിൽ സുപ്രീം കോടതിയെ ദൈവം ശിക്ഷിക്കും. ശബരിമലയുടെ പേരിൽ സംഘർഷമുണ്ടാക്കുന്നത് ദൈവനിഷേധമാണ്. രാജാവും രാജഭരണവുമെല്ലാം ചരിത്രത്തിന്റെ ചവറ്റുകുട്ടയിൽ പോയവയാണ്. അതേപ്പറ്റി ഇന്ന് അഭിരമിക്കുന്നത് ശരിയല്ല. മഹാഭാരതത്തെയും രാമായണത്തെയും അംഗീകരിക്കുന്നുവെങ്കിൽ അതിലെ സംവാദത്തെയും അംഗീകരിക്കണം. ആരാണ് വിശ്വാസിയെന്നും അവിശ്വാസിയെന്നും തരം തിരിക്കാൻ ആർക്കും അവകാശമില്ല. സർക്കാരിന് വിശ്വാസികളുടെ താത്പര്യവും അഭിപ്രായവും മാനിക്കാനും സംരക്ഷിക്കാനും ഉത്തരവാദിത്വമുണ്ട്. അതുപോലെ കോടതി വിധി നടപ്പാക്കാനും ബാദ്ധ്യതയുണ്ട്. അഭിപ്രായവ്യത്യാസമുളളവർക്ക് കോടതിയിൽ ചൂണ്ടിക്കാട്ടാം. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും പൂജാരികൾ ബ്രഹ്മചാരികളാണെന്ന് അദ്ദേഹം പറഞ്ഞു.