psc

ഒ.എം.ആർ പരീക്ഷ
കാറ്റഗറി നമ്പർ 362/2017 പ്രകാരം മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ് തസ്തികയ്ക്ക് 31 നും, കാറ്റഗറി നമ്പർ 252/2017 പ്രകാരം സംസ്ഥാന ജലഗതാഗത വകുപ്പിൽ മെഷിനിസ്റ്റ് തസ്തികയ്ക്ക് നവംബർ 5 നും രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഓൺലൈൻ പരീക്ഷ
ഇടുക്കി ജില്ലയിൽ കാറ്റഗറി നമ്പർ 6/2018 പ്രകാരം വിവിധ വകുപ്പുകളിൽ സർജന്റ് തസ്തികയ്ക്ക് നവംബർ 8 ന് രാവിലെ 10 മണി മുതൽ 12.15 വരെയും ഉച്ചയ്ക്ക് 12 മുതൽ 2.15 വരെയും എറണാകുളം ജില്ലയിലെ പരീക്ഷാകേന്ദ്രത്തിൽ വച്ച് ഓൺലൈൻ പരീക്ഷ നടത്തുന്നു. അഡ്മിഷൻ ടിക്കറ്റുകൾ ഒ.ടി.ആർ. പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഇന്റർവ്യൂ
കാറ്റഗറി നമ്പർ 2/2015 പ്രകാരം വ്യവസായ വാണിജ്യ വകുപ്പിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയ്ക്ക് 25, 26, 31 നവംബർ 1 തീയതികളിലും, കാറ്റഗറി നമ്പർ 430/2014 പ്രകാരംകേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ്‌കോർപ്പറേഷൻ ലിമിറ്റഡിൽ സൈറ്റ് എൻജിനിയർഗ്രേഡ് രണ്ട് തസ്തികയ്ക്ക് നവംബർ 1, 2 തീയതികളിലും, കാറ്റഗറി നമ്പർ 69/2018 പ്രകാരംകേരള സംസ്ഥാന ഫിലിം ഡെവലപ്‌മെന്റ്‌കോർപ്പറേഷൻ ലിമിറ്റഡിൽ ജൂനിയർ റിക്കാർഡിസ്റ്റ് (ഒന്നാം എൻ.സി.എ.-ഈഴവ/തിയ്യ/ബില്ലവ) തസ്തികകൾക്ക് നവംബർ 2 നും, കാറ്റഗറി നമ്പർ 420/2016 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഗാസ്‌ട്രോഎന്റ്രോളജി തസ്തികയ്ക്ക് നവംബർ 7, 8, 9 തീയതികളിലുമായി പി.എസ്.സി ആസ്ഥാന ഓഫീസിൽ ഇന്റർവ്യൂ നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 535/2012 പ്രകാരം വ്യവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഫാഷൻ ടെക്‌നോളജി) തസ്തികയ്ക്ക് നവംബർ 3 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ചും, തിരുവനന്തപുരം ജില്ലയിൽകേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 99/2016 പ്രകാരം ലബോറട്ടറി അസിസ്റ്റന്റ് (പട്ടികജാതി/ പട്ടികവർഗക്കാരിൽ നിന്നുള്ള പ്രത്യേക നിയമനം) തസ്തികയ്ക്ക് നവംബർ 7 ന് പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ വച്ചും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.