pinarayi

കോട്ടയം: ശബരിമല വിഷയത്തിൽ ബി.ജെ.പിയേയും സംഘപരിവാറിനെയും രൂക്ഷമായി വിമർശിച്ച് മുഖയമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ പേരിൽ സംസ്ഥാനത്ത് കലാപം സൃഷ്‌ടിക്കാനാണ് ആ.എസ്.എസും ബി.ജെ.പിയും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കോട്ടയത്ത് നടന്ന രാഷ്‌ട്രീയ വിശദീകരണ യോഗത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവം.

'കലാപം സൃഷ്‌ടിച്ചും അതിന്റെ ഭാഗമായി വിവാദങ്ങൾ ഉണ്ടാക്കാമെന്നുമാണ് ഇവിടെ ചിലരുടെ ധാരണ. കുറേപേരെ തെറ്റിദ്ധരിപ്പിക്കാൻ അതുകൊണ്ട് കഴിഞ്ഞേക്കും. വിശ്വാസവും ആചാരവുമെല്ലാം സാമൂഹിക പരിഷ്കർത്താക്കൾ തയ്യാറായപ്പോൾ സമൂഹം കൂടെ നിന്നു. നമ്മുടെ മുൻ തലമുറക്കാർ സ്വീകരിച്ച അതേ രീതി നാമും തുടരണം. ഈ കളിയൊന്നും കണ്ട് ആരും പേടിക്കുമെന്ന് കരുതണ്ട. മതനിരപേക്ഷ മനസ് ശക്തിപ്പെടുത്തുകയാണ് വേണ്ടത്' -മുഖ്യമന്ത്രി പറഞ്ഞു.