neerav

ന്യൂഡൽഹി: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പുകേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ 225 കോടി രൂപ വിലവരുന്ന സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. നീരവ് മോദിയുടെയും കേസിൽ പ്രതിയായ അമ്മാവൻ മെഹുൽ ചോക്സിയുടെയും 4,744 കോടി രൂപ വിലവരുന്ന വസ്തുവകകളാണ് ഇതുവരെ കണ്ടുകെട്ടിയത്. ലോജിസ്റ്റിക്‌സ് കമ്പനിയുടെ ഹോങ്‌കോങിലുള്ള ഓഫീസിൽ നിന്നാണ് വജ്രാഭരണങ്ങൾ ഉൾപ്പെടെയുള്ളവ കള്ളപ്പണ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. ദുബായിയിയിലെ നീരവ് മോദിയുടെ കമ്പനികളിൽ നിന്ന് 26 കപ്പലുകളിലായി ഹോങ്‌കോങിലേയ്ക്ക് കയറ്റിഅയച്ച വിലപിടിപ്പുള്ള വജ്രാഭരണങ്ങളും മറ്റുമാണ് പിടിച്ചെടുത്തത്. വ്യാജ കമ്പനികളുടെ പേരിൽ ബാങ്കിൽ നിന്ന് 6,400 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യംവിട്ട കേസിൽ നീരവ് നിയമനടപടി നേരിടുകയാണ്.