kerala-uni

സർവകലാശാല നാളെ നടത്താനിരുന്ന കംബൈൻഡ് ബോർഡ് ഔഫ് സ്റ്റഡീസ് & ഫാക്കൽറ്റി മീറ്റിംഗ് മാറ്റി വച്ചു.

പരീക്ഷാഫലം

കാര്യവട്ടം യൂണിവേഴ്സിറ്റി എൻജിനിയറിംഗ് കോളേജിലെ ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് ഡിഗ്രി മേയ് 2018 (റഗുലർ - 2017 അഡ്മിഷൻ, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2016 അഡ്മിഷൻ) 2013 സ്‌കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓൺലൈനായി അപേക്ഷിക്കാനുളള അവസാന തീയതി നവംബർ 14.


ടൈംടേബിൾ

നാലാം സെമസ്റ്റർ എം.എസ്.സി പോളിമർ കെമിസ്ട്രി പരീക്ഷയുടെ പ്രാക്ടിക്കലും വൈവയും 30 മുതൽ നവംബർ 15 വരെ (9.30 AM മുതൽ 3.30 PM വരെ)അതത് കോളേജിൽ നടത്തും.

നാലാം സെമസ്റ്റർ എം.എസ്.സി മൈക്രോബയോളജി പരീക്ഷയുടെ പ്രാക്ടിക്കൽ, വൈവ പരീക്ഷകൾ നവംബർ 5 മുതൽ നടക്കും.

രണ്ടാം സെമസ്റ്റർ പി.ജി ഡിപ്ലോമ ഇൻ ജിയോ ഇൻഫർമേഷൻ സയൻസ് ആന്റ് ടെക്‌നോളജി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

അഞ്ചാം സെമസ്റ്റർ എം.സി.എ (2011 സ്‌കീം) (2013, 2014 അഡ്മിഷൻ മാത്രം) സപ്ലിമെന്ററി പരീക്ഷയുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.

ഒന്ന്, മൂന്ന്, നാല്, അഞ്ച് സെമസ്റ്റർ എം.സി.എ (2006 സ്‌കീം) മേഴ്സിചാൻസ് പരീക്ഷകളുടെ ടൈംടേബിൾ വെബ്‌സൈറ്റിൽ.


വൈവ വോസി

നാലാം സെമസ്റ്റർ എം.എ സംസ്‌കൃതം സ്‌പെഷ്യൽ പരീക്ഷയുടെ വൈവ വോസി നവംബർ 1 മുതൽ 2 വരെ നടത്തും.

അപേക്ഷ ക്ഷണിക്കുന്നു

പി.എച്ച്.ഡി കോഴ്സ് വർക്ക് പരീക്ഷയ്ക്ക് വേണ്ടിയുളള അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷാ ഫോറവും, മറ്റ് വിശദവിവരങ്ങളും സർവകലാശാല വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

ആറാം സെമസ്റ്റർ ബി.ടെക് (2008 സ്‌കീം) ജൂലൈ/ആഗസ്റ്റ് 2018 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ മെക്കാനിക്കൽ എൻജിനിയറിംഗ് ബ്രാഞ്ച്, ഓട്ടോമൊബൈൽ എൻജിനിയറിംഗ് ബ്രാഞ്ച് 30, 31 തീയതികളിൽ നടത്തും.

പുതുക്കിയ പരീക്ഷാതീയതി

വിദൂര വിദ്യാഭ്യാസ വിഭാഗം നവംബർ 15, 28 തീയതികളിൽ ആരംഭിക്കാനിരുന്ന ഒന്ന്, രണ്ട് സെമസ്റ്റർ എം.എ/എം.എസ്.സി/എം.കോം റഗുലർ പരീക്ഷകൾ യഥാക്രമം നവംബർ 22, ഡിസംബർ 5 തീയതികളിലേക്ക് മാറ്റി.

സ്‌പോട്ട് അഡ്മിഷൻ

കാര്യവട്ടം കാമ്പസിലെ ബയോകെമിസ്ട്രി, ജനറ്റിക്സ് & ജീനോമിക്സ്, ഡെമോഗ്രഫി, ഫ്യൂച്ചർ സ്റ്റഡീസ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ് പഠന വകുപ്പുകളിലെ എം.ഫിൽ പ്രോഗ്രാമുകളിലേക്ക് എസ്.സി/എസ്.ടി വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താല്പര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 31 ന് 10.30 ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.

യൂണിവേഴ്സിറ്റി കോളേജിലെ എം.ഫിൽ പ്രോഗ്രാമിലേക്ക് ബോട്ടണി, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠനവകുപ്പുകളിൽ എസ്.സി സീറ്റും ബോട്ടണി, ഇക്കണോമിക്സ്, മലയാളം പഠനവകുപ്പുകളിൽ എസ്.ടി സീറ്റും ഒഴിവുണ്ട്. താൽപര്യമുളളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 1 ന് 10.30 ന് അതത് പഠന വകുപ്പുകളിൽ ഹാജരാകണം.


പുതുക്കിയ പരീക്ഷാകേന്ദ്രങ്ങൾ

30 മുതൽ ആരംഭിക്കുന്ന ബി.എ ആന്വൽ പാർട്ട് മൂന്ന് മെയിൻ സബ്സിഡിയറി വിഷയങ്ങളുടെ സപ്ലിമെന്ററി പരീക്ഷകൾക്ക് മാർ ഇവാനിയോസ് കോളേജ് തിരുവനന്തപുരം, എസ്.എൻ.കോളേജ് ചെമ്പഴന്തി എന്നിവ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ എം.ജി കോളേജ് തിരുവനന്തപുരത്തും, ആൾ സെയിന്റ്സ് കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച പെൺകുട്ടികളും, എൻ.എസ്.എസ് കോളേജ് നീറമൺകര പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികളും ഗവ.വിമൻസ് കോളേജ് തിരുവനന്തപുരത്തും, ആൾ സെയിന്റ്സ് കോളേജും, ഗവ.വിമൻസ് കോളേജും പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച ആൺകുട്ടികൾ ഗവ.ആർട്സ് കോളേജ് തിരുവനന്തപുരത്തും, ഗവ.സംസ്‌കൃത കോളേജ് പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ച വിദ്യാർത്ഥികൾ ഗവ.ആർട്സ് കോളേജ് തിരുവനന്തപുരത്തും, ഇക്ബാൽ കോളേജ് പെരിങ്ങമല പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ഗവ.കോളേജ് നെടുമങ്ങാടിലും, കെ.എൻ.എം ഗവ.കോളേജ് കാഞ്ഞിരംകുളം പരീക്ഷാ കേന്ദ്രമായി അപേക്ഷിച്ചവർ വി.ടി.എം.എൻ.എസ്.എസ് ധനുവച്ചപുരത്തും, സെന്റ് സിറിൾസ് അടൂർ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.ജി കോളേജ് കൊട്ടാരക്കരയിലും, എഫ്.എം.എൻ കോളേജ് കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവരും, എസ്.എൻ കോളേജ് ഫോർ വിമൻ കൊല്ലം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവരും എസ്.എൻ കോളേജ് കൊല്ലത്തും, സെന്റ് ജോസഫ് കോളേജ് ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ എസ്.ഡി കോളേജ് ആലപ്പുഴയിലും പരീക്ഷ എഴുതണം. മറ്റ് പരീക്ഷാകേന്ദ്രങ്ങളിൽ മാറ്റമില്ല. മാറ്റമുളള പരീക്ഷാകേന്ദ്രങ്ങളിൽ ഓഫ്‌ലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾ പുതുക്കിയ പരീക്ഷാകേന്ദ്രങ്ങളിൽ നിന്നും ഹാൾടിക്കറ്റ് കൈപ്പറ്റേണ്ടതാണ്. ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് 26 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.

ഒന്നാം വർഷ പി.ജി പ്രവേശനം 2018
ഓൺലൈൻ അപേക്ഷയിൽ തിരുത്തലിന് അവസരം

സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള ആർട്സ് & സയൻസ് കോളേജുകളിലും (ഗവ./എയ്ഡഡ്/സ്വാശ്രയ/ഐ.എച്ച്.ആർ.ഡി.) യു.ഐ.ടി.കളിലും ബിരുദാനന്തരബിരുദ പ്രവേശനത്തിന് അപേക്ഷിച്ചിട്ടുളള വിദ്യാർത്ഥികൾക്ക് ഓൺലൈൻ (http://admissions.keralauniversity.ac.in) അപേക്ഷയിൽ നൽകിയിട്ടുളള അക്കാഡമിക്ക് വിവരങ്ങളിൽ 28 വരെ അക്കാഡമിക് വിവരങ്ങളിൽ മാത്രം (മാർക്കിലെ തിരുത്തലുകൾ ഉൾപ്പെടെ) മാറ്റങ്ങൾ വരുത്താം. ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിന് സർവകലാശാലയെ നേരിട്ട് സമീപിക്കേണ്ടതില്ല. അനുവദിച്ചിട്ടുളള സമയത്തിനുളളിൽ സ്വന്തം നിലയ്ക്ക് തിരുത്തൽ വരുത്തുവാൻ അപേക്ഷകർ ശ്രദ്ധിക്കണം.
നിലവിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്ക് സ്വന്തം നിലയ്ക്ക് തിരുത്തലിന് അവസരം ഇല്ല. തിരുത്തലുകൾ ആവശ്യമുളള അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികൾ സർവകലാശാലയുമായി ബന്ധപ്പെടണം. മാറ്റങ്ങൾ (തിരുത്തലുകൾ) വരുത്തിക്കഴിഞ്ഞവർ ഓൺലൈൻ അപേക്ഷയുടെ പുതിയ പ്രിന്റൗട്ട് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്.