കൊച്ചി: സ്ത്രീകളുടെ ആർത്തവചക്രത്തിൽ അണ്ഡവിസർജനം നടക്കുന്ന ദിവസങ്ങളെ കൃത്യമായി നിരീക്ഷിക്കാവുന്ന മൊബൈൽ ആപ്പ് ബംഗളൂരു ആസ്ഥാനമായുള്ള മെഡിക്കൽ ഡയഗ്‌നോസ്‌റ്രിക് സ്ഥാപനമായ ഇനീറ്റോ വികസിപ്പിച്ചു.ഒരു ആർത്തവചക്രത്തിൽ ഗർഭധാരണത്തിന് സാദ്ധ്യതയുള്ള ആറുദിവസം വരെ കൃത്യതയോടെ കണ്ടെത്താൻ മോണിറ്ററിന് കഴിയും. ഇതിനായി ഇനിറ്റോ ആപ്പ് മൊബൈലിൽ ഇൻസ്‌റ്റാൾ ചെയ്യണം.
ഇതോടൊപ്പം കിട്ടുന്ന ടെസ്‌റ്റ് സ്ട്രിപ്പ് മൂത്രത്തിൽ മുക്കി മോണിറ്ററിൽ ഇൻസർട്ട് ചെയ്‌തശേഷം മൊബൈലുമായി കണക്‌ട് ചെയ്യണം. റിസൾട്ട് മോണിറ്ററിൽ തെളിയും. ഉപകരണത്തിന്റെ വില 3,195 രൂപ. ഇനിറ്റോ വെബ്സൈറ്റ് വഴിയോ ഫ്ലിപ്പ്കാർട്ടിൽ നിന്നോ വാങ്ങാം.