zukerberg

ലണ്ടൻ: കേംബ്രിഡ്‌ജ് അനലിറ്റിക്ക ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയ സംഭവത്തിൽ ഫേസ്ബുക്കിന് 4.7 കോടിരൂപ ബ്രിട്ടൻ പിഴ വിധിച്ചു. ഗുരുതരമായ നിയമ ലംഘനമാണ് ഫേസ്ബുക്കിൽ നിന്നുമുണ്ടായത് എന്ന് ഇൻഫർമേഷൻ കമ്മിഷണറുടെ കാര്യാലയം (ഐ.സി.ഒ) പറഞ്ഞു. വ്യക്തമായ അനുമതിയില്ലാതെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ആപ് ഡെവലപ്പർമാർക്ക് കൈമാറിയെന്ന് ഐ.സി.ഒ വ്യക്തമാക്കി. പരമാവധി പിഴ ചുമത്താനാണ് ഉദ്ദേശിക്കുന്നതെന്ന് നേരത്തേ ഐ.സി.ഒ വ്യക്തമാക്കിയിരുന്നു. 2007-2014 കാലഘട്ടത്തിൽ ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ അനധികൃതമായി കൈകാര്യം ചെയ്യുകയും അനുമതിയില്ലാതെ ഇവ ഉപയോഗിക്കാൻ ആപ്ലിക്കേഷൻ ഡെവലപ്പർമാരെ അനുവദിച്ചുവെന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാത്തവരുടെ വിവരങ്ങൾ പോലും ലഭ്യമാക്കിയെന്നും പ്രസ്താവനയിൽ ഐ.സി.ഒ പറഞ്ഞു.