music-academy-

ചെന്നൈ: മീ ടൂ ലൈംഗികാരോപണങ്ങളെ തുടർന്ന് മദ്രാസ് മ്യൂസിക് അക്കാഡമി ഏഴുപേരെ പുറത്താക്കി. സംഗീത കലാനിധി പുരസ്കാര ജേതാവ് ചിത്രവീണ എൻ.രവികിരൺ, സംഗീതജ്ഞൻ ഒ.എസ്.ത്യാഗരാജൻ, വയലിൻ വിദ്വാൻ നാഗൈ ശ്രീറാം, മൃതംഗ വിദ്വാൻമാരായ മന്നാർഗുഡി എ.ഈശ്വരൻ, ശ്രീമുഷ്നം വി. രാജരാവു, ആർ.രമേഷ്, തിരുവരുർ വൈദ്യനാഥൻ എന്നിവരെയാണ് പുറത്താക്കിയത്. ചുറ്റിനും നടക്കുന്ന കാര്യങ്ങളോട് മുഖം തിരിച്ച് നിൽക്കാൻ കഴിയില്ല. ലൈംഗിക അധിക്ഷേപങ്ങൾ അഭിമുഖീകരിക്കേണ്ടി വന്ന സ്ത്രീകൾ അനുഭവിച്ച മാനസിക സംഘർഷങ്ങൾ മനസിലാക്കുന്നു. മീ ടൂ അവർക്ക് കരുത്തേകുകയാണെന്നും അക്കാഡമി അദ്ധ്യക്ഷണ എൻ.മുരളി പറഞ്ഞു.