കുട്ടനാട്: പ്രളയ ദുരിതാശ്വാസമായ പതിനായിരം രൂപയ്ക്കുവേണ്ടി വില്ലേജ്, താലൂക്ക് ഓഫീസുകൾ കയറിയിറങ്ങുന്നതിനിടെ ആസ്‌ത്‌മ രൂക്ഷമായ വൃദ്ധൻ ആനുകൂല്യത്തിനു കാത്തുനിൽക്കാതെ യാത്രയായി. തലവടി മുട്ടത്തുംമഠം വീട്ടിൽ കെ.പത്മകുമാറാണ് (72) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പ്രളയ ദുരിതാശ്വാസത്തിനായി തലവടി വില്ലേജിലും കുട്ടനാട് താലൂക്ക് ആഫീസിലും പത്മകുമാർ നിരധി തവണ കയറിയിറങ്ങിയിട്ടും ലഭിച്ചില്ല. ഇതിനിടെ രോഗം കലശലായി. ബുധനാഴ്ച വൈകിട്ടോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ 8.45ന് മരണമടഞ്ഞു. ദുരിതാശ്വസത്തിനുള്ള നടപടികൾ പൂർത്തിയായിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചെങ്കിലും പണം ഇന്നലെവരെ പത്മകുമാറിന്റെ അക്കൗണ്ടിൽ എത്തിയിട്ടില്ല. സാമ്പത്തിക പരാധീനതയിലായിരുന്ന ഇദ്ദേഹത്തെ ഇത് തളർത്തിയിരുന്നു. ഭാര്യ: കെ.എ. തങ്കമണി. മക്കൾ: സുനിൽ കുമാർ, ലക്ഷ്മി. മരുമകൾ : ജിജേഷ്.