prathibholsav

ഹൂസ്റ്റൺ: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ സാംസ്‌കാരിക സംഘടനയായ പ്രതിഭ ആർട്സ് അവതരിപ്പിക്കുന്ന 'പ്രതിഭോത്സവം 2018' ഒക്ടോബർ 28ന് വൈകുന്നേരം 5:30 മുതൽ സ്റ്റാഫോർഡിലുള്ള ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ഓഡിറ്റോറിയത്തിൽ നടത്തും. ഹൂസ്റ്റണിലെ കലാ സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാർ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിനുള്ള ധനസമാഹരണാർത്ഥം നടത്തുന്ന പരിപാടിയാണ് പ്രതിഭോത്സവം. ഗാനമേള, മിമിക്സ്, നൃത്തങ്ങൾ തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികളാണ് 'പ്രതിഭോത്സവം 2018' ൽ ഒരുക്കിയിരിക്കുന്നതെന്നു സംഘാടകർ അറിയിച്ചു.

പ്രവശനം പാസ് മൂലമായിരിക്കുമെന്നും കലാപരിപാടികളോടൊപ്പം ഡിന്നറും ക്രമീകരിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. ഈ പരിപാടിയിൽ നിന്നും ലഭിക്കുന്ന വരുമാനം കോട്ടയത്തുള്ള 'അമ്മവീട്' അനാഥാലായത്തിനു സംഭാവന നൽകുമെന്നും അവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്;

ആൻഡ്രൂസ് ജേക്കബ് 713 885 7934
സുഗു ഫിലിപ്പ് 832 657 9297
മധു ചേരിക്കൽ 832 640 5400