car
MARUTI

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദത്തിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി 9.8 ശതമാനം ഇടിവോടെ 2,240 കോടി രൂപയുടെ ലാഭം രേഖപ്പെടുത്തി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 2,484 കോടി രൂപയായിരുന്നു. വാഹന വില്‌പന 1.5 ശതമാനം കുറഞ്ഞ് 4.84 ലക്ഷം യൂണിറ്റുകളായതാണ് കഴിഞ്ഞപാദത്തിൽ മാരുതിക്ക് തിരിച്ചടിയായത്.

വില്‌പന വരുമാനം 0.5 ശതമാനം ഉയർന്ന് 21,552 കോടി രൂപയായി. പ്രവർത്തനലാഭം 9.5 ശതമാനം കുറഞ്ഞ് 2,710.10 കോടി രൂപയായി. നികുതിക്ക് മുമ്പുള്ള ലാഭം 8.3 ശതമാനം കുറഞ്ഞ് 3,211 കോടി രൂപയിലുമെത്തി.