de-niro

വാഷിംഗ്ടൺ: അമേരിക്കയിലെ പ്രമുഖരുടെ വിലാസത്തിൽ ദുരൂഹ മെയിലുകൾ എത്തുന്നത് തുടരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ഇന്നലെ ചലച്ചിത്രനടൻ റോബർട്ട് ഡി നിറോയുടെയും മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെയും പേരിൽ ഇന്നലെ പൊതികളെത്തി. കഴിഞ്ഞ ദിവസം യു.എസ് മുൻ പ്രസിഡന്റുമാരായ ഒബാമയുടെയും ക്ലിന്റന്റെയും വിലാസത്തിൽ ബോംബുകൾ എത്തിയതിനു പിന്നാലെയാണിത്.

ഡി നിറോയുടെയും ബൈഡന്റെയും വീട്ടുവിലാസത്തിലാണ് പൊതി എത്തിയത്.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പലപ്പോഴായി പൊതുപരിപാടികളിൽ സംസാരിച്ചിട്ടുള്ളവർക്കാണ് ഇതുവരെ ബോംബ് സന്ദേശങ്ങൾ ലഭിച്ചിട്ടുള്ളത്. സംഭവത്തെ തുടർന്ന് രാഷ്ട്രീയ, സാസ്കാരിക മേഖലകളിലെ പ്രമുഖരുടെ വിലാസത്തിലെത്തുന്ന സന്ദേശങ്ങളെല്ലാം ഗൗരവതരമായി പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.