ticket-app

ന്യൂഡൽഹി: ട്രെയിനിൽ റിസർവ് ചെയ്യാത്ത ടിക്കറ്റുകളെടുക്കാനുള്ള യു.ടി.എസ് ആപ്ലിക്കേഷൻ സേവനം അടുത്തമാസം ഒന്നുമുതൽ രാജ്യമൊട്ടാകെ ലഭ്യമാകും. റെയിൽവേ സ്റ്റേഷനിൽ നിന്ന് 25-30 മീറ്റർ അകലെ നിന്നുമാത്രമാണ് ടിക്കറ്റെടുക്കാൻ സാധിക്കുക. ഒരേസമയം നാലുടിക്കറ്റ് വരെ എടുക്കാം. പ്ലാറ്റ്ഫോം ടിക്കറ്റും സീസൺ ടിക്കറ്റും ലഭ്യമാകും. ജനറൽ ടിക്കറ്റ് വില്പന വഴി പ്രതിദിനം 45 ലക്ഷം രൂപയാണ് റെയിൽവേയ്ക്ക് ലഭിക്കുന്നത്. യു.ടി.എസ് ഓൺ മൊബൈൽ എന്നാണ് ആപ്ലിക്കേഷന്റെ പേര്.

സ്റ്റേഷനുകളും റെയിൽപ്പാളങ്ങളും ജി.പി.എസ് വേലിയാൽ സുരക്ഷിതമാക്കിയതിനാൽ സ്റ്റേഷന്റെ 25 മീറ്റർ ചുറ്റളവിൽ മൊബൈലിൽ ടിക്കറ്റ് കിട്ടില്ല. ടിക്കറ്റെടുക്കാതെ പ്ലാറ്റ്ഫോമിൽ കയറാതിരിക്കാനും ട്രെയിനിൽ കയറിയശേഷം ടിക്കറ്റെടുക്കുന്നതും തടയാനാണിത്.

ആപ്പുവഴി ടിക്കറ്റ് എടുക്കാവുന്ന സംവിധാനം നാലുവർഷംമുമ്പ് അവതരിപ്പിച്ചിരുന്നെങ്കിലും പ്രചാരത്തിലായിരുന്നില്ല.