
ശബരിമല: ശബരിമലയിലെ മൂന്ന് മാസത്തെ വരുമാനത്തിൽ 8.32 കോടിയുടെ കുറവ്. പ്രളയവും അതിന് പിന്നാലെ യുവതി പ്രവേശനവിവാദവുമാണ് ദേവസ്വം ബോർഡിന്റെ വരുമാനത്തെ ബാധിച്ചത്. കഴിഞ്ഞ വർഷം 13.11 കോടി രൂപ കിട്ടിയപ്പോൾ ഇത്തവണ കിട്ടിയത് 4.79 കോടി രൂപ മാത്രമാണ്. നിറപുത്തരി മുതൽ തുലാമാസ പൂജ വരെയുള്ള കണക്കാണിത്. പ്രളയത്ത് തുടർന്ന് ചിങ്ങമാസ പൂജയ്ക്ക് ഭക്തർ സന്നിധാനത്ത് എത്തിയിരുന്നില്ല.
യുവതി പ്രവേശന വിവാദത്തിന് പിന്നാലെ ഭണ്ഡാരത്തിൽ കാണിക്കയിടരുതെന്നും വഴിപാടിന് സാധനങ്ങൾ വാങ്ങിയെന്നുമുള്ള പ്രചരണം ശക്തമായിരുന്നു. ഇതേ തുടർന്ന് 'സ്വാമി ശരണം' എന്നെഴുതിയ പേപ്പറുകളാണ് ഏറെയും ലഭിച്ചത്. കഴിഞ്ഞ വർഷം തുലാമാസ പൂജാ ദിനങ്ങളിൽ 5.62 കോടി രൂപ ലഭിച്ചപ്പോൾ 2.69 കോടി രൂപ മാത്രമാണ് ഇത്തവണ ലഭിച്ചത്.