crime

ന്യൂഡൽഹി : കളിയെ ചൊല്ലിയുള്ള തമ്മിൽ തല്ലിൽ എട്ട് വയസുകാരൻ മരിച്ചു. വ്യാഴാഴ്‌ച ന്യൂഡൽഹിയിലെ മാൽവിയ നഗറിൽ വച്ചാണ് സംഭവം. മദ്രസയ്‌ക്ക് മുമ്പിലുള്ള മൈതാനത്തിൽ കളിച്ചതിനെ മദ്രസയിലെ ഏതാനും വിദ്യാ‌ത്ഥികൾ ചോദ്യം ചെയ്ത‌താണ് സംഘർഷത്തിന് കാരണമായത്. അതിനിടെ മരണപ്പെട്ട ബാലന് തലയിൽ അടികൊണ്ട് ആഴത്തിൽ മുറിവേൽക്കുകയായിരുന്നുവെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. മരിച്ച കുട്ടി ഹരിയാനയിലെ മേവാത് സ്വദേശിയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ നാല് കുട്ടികളെ പൊലീസ് പിടികൂടിയിട്ടുണ്ട്.