me-too-campaign

ബോളിവുഡിലെ മുൻനിര താരം നാന പടേക്കറിനെതിരെ മീ ടൂ ആരോപണവുമായി രംഗത്തെത്തിയ തനശ്രീ ദത്തയ്ക്കെതിരെ ഗുരുതര ആരോപണവുമായി രാഖി സാവന്ത്. തനുശ്രീ ദത്ത ഒരു ലെസ്ബിയൻ ആണന്നും ലെെംഗിക ഉദ്ദേശ്യത്തോടെ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചിട്ടുണ്ടെന്നും രാഖി പറഞ്ഞു. പത്ത് വർഷം അടുത്ത സുഹൃത്തുക്കളായിരുന്നു തങ്ങളെന്നും തനുശ്രീ തന്നെ ലെെംഗികമായി ഉപയോഗിക്കാൻ തുടങ്ങിയതോടെ അകലം പാലിക്കുകയായിരുന്നുവെന്നും രാഖി കൂട്ടിച്ചേർത്തു.

''അവൾ ഉള്ളിൽ ഒരു ആൺകുട്ടിയാണ്. നിന്നോടുള്ള അമിത ഇഷ്ടം കൊണ്ടാണ് താൻ മുടി മുറിച്ചതെന്നായിരുന്നു തനുശ്രീ അന്ന് പറഞ്ഞത്. സിഗരറ്റിൽ മയക്ക് മരുന്ന് കലർത്തിയും മദ്യം കുടിപ്പിച്ചും അവർ എന്നെ ലെെംഗികമായി ഉപയോഗിച്ചിട്ടുണ്ട്. തനുശ്രീ മാത്രമല്ല, ബോളിവുഡിലെ പല നടിമാരും ലെസ്ബിയൻ ആണെന്നും തനുശ്രീ കൂട്ടിച്ചേർത്തു. എന്നാൽ അവരുടെ പേര് പറയാൻ രാഖി തയ്യാറായില്ല.