1972 നവംബർ 16ന് നടന്ന യുനസ് കോയുടെ കൺവെൻഷൻ ലോക രാജ്യങ്ങളിലെ പൈതൃകങ്ങൾ സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് തുടക്കം കുറിച്ചു.
163 രാജ്യങ്ങളിൽ നിന്നായി 1031 കേന്ദ്രങ്ങൾ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ചു. ഇതിൽ 802 കേന്ദ്രങ്ങൾ സാംസ്കാരിക പ്രാധാന്യമുള്ളവയാണ്. ഇന്ത്യയിൽനിന്ന് 32 കേന്ദ്രങ്ങൾ പട്ടികയിലുണ്ട്. ഇതിൽ 25 എണ്ണവും സാംസ്കാരിക പ്രാധാന്യമുള്ളവയാണ്. അവയിൽചിലത് ചുവടെ:
സാംസ്കാരിക പ്രാധാന്യമുള്ളവയും സംസ്ഥാനങ്ങളും
അജന്ത, എല്ലോറ ഗുഹകൾ,
മഹാരാഷ്ട്ര
ആഗ്ര കോട്ട, താജ്മഹൽ,
ഉത്തർപ്രദേശ്
മഹാബലിപുരം, തമിഴ്നാട്
കൊണാർക്ക് സൂര്യക്ഷേത്രം,
ഒഡിഷ
ഹമ്പിസ്മാരകങ്ങൾ, കർണാടക
ഫത്തേപൂർസിക്രി, ഡൽഹി
ഖജുരാഹോയിലെ ശില്പങ്ങൾ,
മദ്ധ്യപ്രദേശ്
ഗോവയിലെ പള്ളികൾ, ഗോവ
എലഫന്റാ ഗുഹകൾ, മഹാരാഷ്ട്ര
ചോള ക്ഷേത്രങ്ങൾ,
ദക്ഷിണേന്ത്യ
സാഞ്ചിസ്തൂപം,
മദ്ധ്യപ്രദേശ്
ഹുമയൂണിന്റെ ശവകുടീരം, ഡൽഹി
കുത്തബ്മിനാർ,
ഡൽഹി
ചെങ്കോട്ട, ഡൽഹി
മൗണ്ടൻ റെയിൽവേ, പശ്ചിമബംഗാൾ/തമിഴ്നാട്
ജന്തർമന്തർ, രാജസ്ഥാൻ
ചിത്രകല
ചുവർ ചിത്രകലയുൾപ്പെടെ ആദിവാസികളുടെ ചിത്രകലാ വിദ്യമുതൽ രാജാരവിവർമ്മയെപ്പോലുള്ളവരുടെ ആധുനിക ചിത്രകലാരീതി വരെയുള്ള ദീർഘവും സമ്പന്നവുമായൊരു ചിത്രകലാ പൈതൃകം കേരളത്തിനുണ്ട്. ശില്പങ്ങളുടെയും ചിത്രകലയുടെയും ഒരു വസന്തകാലമായിരുന്നു പഴയ രാജാക്കന്മാരുടെ ഭരണകാലം.
മഥുരകല
മൗര്യകാലത്തിന് മുമ്പുള്ള രണ്ട് ജനപഥങ്ങളുടെ തലസ്ഥാനമായിരുന്നു മഥുര മൗര്യ. സുംഗകാലത്ത് പ്രവിശ്യാതലസ്ഥാനവും കുശാനരുടെ ശീതകാല തലസ്ഥാനവും പ്രാചീനകാലത്തെ പ്രധാന കച്ചവട കേന്ദ്രവുമായിരുന്നു അത്. ബുദ്ധ, ജൈന, ഹൈന്ദവരുടെ പ്രധാന തീർത്ഥാടന കേന്ദ്രവുമായിരുന്നു അത്. വിജ്ഞാനത്തിന്റെയും കലയുടെയും മഹത്തായ കേന്ദ്രവുമാണ്. ഫാഹിയാന്റെയും ഹുയാൻ സാങ്ങിന്റെയുമൊക്കെ വിവരങ്ങളിൽനിന്നാണ് മഥുരയിലെ ബൗദ്ധ നിർമിതികളെപ്പറ്റി അറിവ് കിട്ടുന്നത്.
മഥുര ശില്പങ്ങൾ
മഥുര ശില്പങ്ങളിൽ ഒട്ടേറെ സ്ത്രീരൂപങ്ങളും ഉൾപ്പെടുന്നു. അതിൽ പ്രധാനപ്പെട്ടത് യക്ഷികളുടെ ശില്പങ്ങളാണ്. അവയേറെയും വശ്യമായ വടിവിലുള്ളതാണ്. ധാരാളം ആഭരണങ്ങളണിഞ്ഞിരുന്നത് ഒഴിച്ചാൽ അവ മിക്കവാറും നഗ്നമാണ്.