മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
കാര്യങ്ങൾ അനുകൂലം. പ്രായോഗിക വശങ്ങൾ ചിന്തിക്കും, ജാമ്യം നിൽക്കുന്നത് ഒഴിവാക്കുക.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സംതൃപ്തിയുണ്ടാകും, ചെലവുകൾക്ക് നിയന്ത്രണം വേണ്ടിവരും. നല്ല നിർദ്ദേശം സ്വീകരിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അന്യരുടെ ആവശ്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കും. ആരോഗ്യം തൃപ്തികരം. ജീവിത പുരോഗതി.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മാർത്ഥ പ്രവർത്തനം, ഭാവനകൾ യാഥാർത്ഥ്യമാകും. പൂർവകാല സ്മരണകൾ പങ്കുവയ്ക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സത്യസന്ധമായി പ്രവർത്തിക്കും, ലക്ഷ്യപ്രാപ്തി നേടും, പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അവസരങ്ങൾ പ്രയോജനപ്പെടുത്തും. ഉദ്യോഗത്തിൽ പുരോഗതി, ബാഹ്യപ്രേരണകളെ അതിജീവിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ആത്മവിശ്വാസമുണ്ടാകും, സ്ഥാനക്കയറ്റത്തിന് അവസരം. ചെലവുകൾ നിയന്ത്രിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പ്രയത്നങ്ങൾക്ക് ഫലമുണ്ടാകും, അധികാര പരിധി വർദ്ധിക്കും. കുടുംബത്തിൽ ശാന്തി, സമാധാനം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ബന്ധുസഹായമുണ്ടാകും, ആരാധനാലയ ദർശനം നടത്തും, സുരക്ഷാപദ്ധതികളിൽ നിക്ഷേപിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി).
അനാവശ്യമായ സംശയങ്ങൾ ഒഴിവാക്കും, സ്തുത്യർഹമായ സേവനം, ആത്മവിശ്വാസം വർദ്ധിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
മാതാപിതാക്കളുടെ അനുഗ്രഹം, സന്ധി സംഭാഷണം വിജയിക്കും. വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
പുതിയ കർമ്മപദ്ധതികൾ. നല്ല ഉപദേശങ്ങൾ സ്വീകരിക്കും, യാഥാർത്ഥ്യങ്ങൾ മനസിലാക്കി ജീവിക്കും.