തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കായിക മേളയിൽ കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ എറണാകുളം ജില്ല കുതിപ്പ് തുടങ്ങി. സീനിയർ ആൺകുട്ടികളുടെ 3000 മീറ്ററിൽ എറണാകുളത്തിന്റെ ആദർശ് ഗോപിയാണ് ഒന്നാമതെത്തിയത്. കോതമംഗലം മാർ ബേസിൽ സ്കൂളിലെ വിദ്യാർത്ഥിയാണ് ആദർശ്. മീറ്റിലെ ആദ്യ സ്വർണം തിരുവനന്തപുരത്തിനാണ് ലഭിച്ചത്. ജൂനിയർ ആൺകുട്ടികളുടെ 3,000 മീറ്ററിൽ സൽമാൻ ഫാറൂഖാണ് സ്വർണം നേടിയത്. കോതമംഗലം മാർ ബേസിൽ സ്‌കൂളിലെ എൻ.വി. അമിത്തിനാണ് ഈയിനത്തിൽ വെള്ളി. ർ
മൂന്ന് ദിവസമായി നടക്കുന്ന മീറ്റിൽ ആകെ 96 ഫൈനലുകളാണുള്ളത്. ഇതിൽ 31 എണ്ണം ആദ്യദിനത്തിൽത്തന്നെ നടക്കും. അണ്ടർ-14, 17, 19 ഇനങ്ങളിലായാണ് മത്സരങ്ങൾ. ഇന്നുരാവിലെ ഏഴ് മണിക്ക് 17 വയസിൽ താഴെയുള്ള ആൺകുട്ടികളുടെ 3000 മീറ്ററോടെയാണ് മേളയ്ക്ക് തുടക്കമായത്. 19 വയസിൽ താഴെയുള്ള ആൺകുട്ടികളുടെയും 17 വയസിൽ താഴെയുള്ള പെൺകുട്ടികളുടെയും 3000 മീറ്ററുകൾ ട്രാക്കിൽ തുടർന്ന് നടക്കും.
400 മീറ്റർ, ലോംഗ് ജമ്പ്, പോൾവാട്ട്, ഹർഡിൽസ്, ഡിസ്‌കസ് ത്രോ, ജാവലിൻ ത്രോ ഇനങ്ങളിൽ വിവിധ ഏജ് കാറ്റഗറികളിലായി ഇന്ന് ഫൈനലുകൾ നടക്കും