ശബരിമലയിൽ സ്ത്രീ പ്രവേശനത്തെ തടയുക എന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഈശ്വർ പ്രയാർ ഗോപാലകൃഷ്ണനുമായി ചേർന്ന് ശബരിമല ധർമശാസ്താ ക്ഷേത്രത്തെ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമാക്കിമാറ്റിയതെന്ന് മാദ്ധ്യമപ്രവർത്തക സുനിത ദേവദാസ്. ഈ പേര് മാറ്റത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അവർ ആരോപിക്കുന്നു. ഇത് ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ നടത്തിയ ഒരു ശ്രമമായിരുന്നു. കാരണം ധർമ ശാസ്താവ് വിവാഹം കഴിച്ചിട്ടുണ്ട്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്, പേര് മാറ്റാനുള്ള കാരണമായി ദേവസ്വം ബോർഡ് പറഞ്ഞത് 1950ൽ ക്ഷേത്രം തീവെച്ച് നശിപ്പിച്ചതിന് ശേഷം വിഗ്രഹം അയ്യപ്പനായി പ്രതിഷ്ഠിച്ചുവെന്നാണ്.
രാഹുൽ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നുവെന്ന് അഭിപ്രായപ്പെടുന്ന സുനിത ദേവദാസ് 2006ൽ കണ്ഠരര് മോഹനരുടെ പേരിൽ സ്ത്രീവിഷയത്തിൽ വിവാദമുണ്ടായപ്പോൾ മുതലാണ് രാഹുൽ ഈശ്വർ ശബരിമലയിൽ ഇടപെട്ട് തുടങ്ങിയതെന്നും ആരോപിക്കുന്നു. ക്ഷേത്രത്തിൽ രക്തം വീഴ്ത്തുമെന്ന് പറഞ്ഞ രാഹുലിന് ക്ഷേത്ര വിശുദ്ധിയെകുറിച്ച് യാതൊരു വേവലാതിയുമില്ല. എന്തെന്നാൽ ക്ഷേത്രത്തിന്റെ ശുദ്ധിയും ആശുദ്ധിയും ആചാരലംഘനവും രാഹുൽ ഈശ്വറിനു പ്രശ്നമല്ല. അധികാരവും പണവും പ്രശസ്തിയുമാണ് രാഹുലിന്റെ ലക്ഷ്യമെന്നും സുനിത ദേവദാസ് ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അഡല്‍റ്റ് ജോക്സ് , 18+ ജോക്ക്‌സിലേക്ക് രാഹുൽ ഈശ്വർ വിലയം പ്രാപിച്ചു. അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ച പോലെ
നിങ്ങൾക്കറിയാമോ 2016 നവംബർ വരെ ശബരിമല ക്ഷേത്രത്തിന്റെ പേര് ശബരിമല ധര്‍മശാസ്ത്രാ ക്ഷേത്രം എന്നായിരുന്നു. രാഹുൽ ഈശ്വർ പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചേർന്ന് ഗൂഢാലോചന നടത്തി പേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരിലേക്ക് മാറ്റിയതായി ദേവസ്വം ബോർഡ് ഉത്തരവ് ഇറക്കുകയായിരുന്നു. ഇത് ശബരിമല സംബന്ധിച്ച സുപ്രീം കോടതി വിധി അട്ടിമറിക്കാൻ നടത്തിയ ഒരു ശ്രമമായിരുന്നു.
കാരണം ധര്മ ശാസ്താവ് വിവാഹം കഴിച്ചിട്ടുണ്ട്. അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണ്. ധര്മശാസ്താവിനോടും അയ്യപ്പനോടുമുള്ള സ്നേഹം എന്നതിലുപരി സ്ത്രീ പ്രവേശനത്തെ തടയാൻ ഉദ്ദേശിച്ചു തന്നെയാണ് ചെയ്തത്.
(വീഡിയോയുടെ ടെക്സ്റ്റ് ആണ്. വീഡിയോ കാണുന്നവർ വായിക്കേണ്ട.)
എന്നാൽ പേര് മാറ്റാനുള്ള കാരണമായി ദേവസ്വം ബോർഡ് പറഞ്ഞത് 1950-ല്‍ ക്ഷേത്രം തീവെച്ച് നശിപ്പിച്ചതിന് ശേഷം വിഗ്രഹം അയ്യപ്പനായി പ്രതിഷ്ഠിച്ചുവെന്നാണ്. ആദ്യം ശബരിമലയില്‍ ധര്‍മ്മശാസ്താവിന്റ പ്രതിഷ്ഠയായിരുന്നുവെന്നും പിന്നീട് അതിലേക്ക് ബ്രഹ്മചാരി സങ്കല്പത്തിലുള്ള അയ്യപ്പസ്വാമി വിലയം പ്രാപിച്ചുവെന്നുമാണ് ഒരു ഐതിഹ്യം.
ആ എന്തരോ എന്തോ ... സ്ത്രീപ്രവേശം തടയുക മാത്രമാണ് ലക്‌ഷ്യം. അന്ന് മുതലാണ് രാഹുൽ ഈ കുത്തിത്തിരിപ്പിൽ കാര്യമായി ഇടപെട്ട് തുടങ്ങിയത്.
പേര് മാറ്റുന്നതിലും മാറ്റിക്കുന്നതിലും രാഹുൽ ഒരു അഗ്രഗണ്യനാണ്. ഒരു ഉദാഹരണം പറയാം.
20 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജ് നേരത്തെ അഡല്‍റ്റ് ജോക്സ് എന്നും 18+ ജോക്ക്സ് എന്നും ഉള്ള പേരിലായിരുന്നു ഉണ്ടായിരുന്നത്.
അഡല്‍റ്റ് ജോക്സ് എന്ന ഫേസ്ബുക്ക് പേജ് രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജായി മാറിയതെങ്ങനെയെന്ന് വിശദീകരണമായി രാഹുൽ പറഞ്ഞത് കേൾക്കുക : "നസ്രിയ അടക്കമുള്ള പല സിനിമാ താരങ്ങളും പ്രധാനമന്ത്രിയടക്കമുള്ളവരും ചെയ്യുന്ന കാര്യമാണ് താന്‍ ചെയ്തത്. ഇതില്‍ പുതിയതായി ഒന്നുമില്ല. കപട സദാചാരവുമായി വരുന്ന പുരോഗമനവാദികള്‍ക്കാണ് ഇതില്‍ പ്രശ്നം. പതിനെട്ടിന് മുകളിലുള്ളവര്‍ പങ്കു വക്കുന്ന നല്ല തമാശകള്‍ ഉണ്ട്. അവ കേള്‍ക്കണം എന്നുമാത്രമേ അവരോട് പറയാനുള്ളൂ. "
എങ്ങനെയുണ്ട്?
അഡല്‍റ്റ് ജോക്സ് , 18+ ജോക്ക്സ് ലേക്ക് രാഹുൽ ഈശ്വർ വിലയം പ്രാപിച്ചു. അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ച പോലെ.
ശാസ്താവിന്റെ പേര് മാറ്റിയവർക്കാനോ ഒരു ഫേസ് ബുക്ക് പേജ് പേര് മാറ്റാൻ പ്രയാസം അല്ലെ ?
ഇത് കൂടാതെ അഖില ഹാദിയ ആയപ്പോഴും രാഹുൽ പിന്തുണച്ചിട്ടുണ്ട്. പേര് മാറ്റൽ രാഹുലിനൊരു വീക്നെസ്സാണ്.
രാഹുൽ ഈശ്വറിനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻ പിള്ളയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. രാഹുൽ ഈശ്വറിനെതിരെ മാത്രമല്ല ശബരിമലയിൽ സുപ്രീം കോടതി വിധി അട്ടിമറിക്കുകയും അക്രമം നടത്തുകയും ചെയ്ത എല്ലാ ക്രിമിനലുകൾക്കെതിരെയും ഗൂഢാലോചനക്കാർക്കെതിരെയും കേസെടുക്കണം.
കൂട്ടത്തിൽ ഇതിനൊക്കെ മുന്നിൽ നിന്ന ശ്രീധരൻ പിള്ളക്കെതിരെയും കേസെടുക്കണം.
കേരള പോലീസ് ഇക്കാര്യത്തിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുകയാണ്. പോലീസിനെ ആദ്യമായി അഭിനന്ദിക്കാൻ നമുക്കൊരു കാര്യം കിട്ടിയിരിക്കുന്നു.
സംഘപരിവാർ പറഞ്ഞത് കേട്ട് തുള്ളുന്ന എല്ലാ ഹിന്ദുക്കളുടെയും വിശ്വാസികളുടെയും വിധി രാഹുൽ ഈശ്വറിന്റെത് തന്നെയായിരിക്കും എന്നൊന്ന് ഓർമിപ്പിക്കുന്നു. അത് ജയിലിലേക്കുള്ള വഴി ആയിരിക്കും.
രാഹുൽ ഈശ്വർ ശബരിമല വിഷയത്തിലുള്ള ഗൂഢാലോചനയും കുത്തിത്തിരിപ്പും തുടങ്ങിയത് ഇന്നും ഇന്നലെയുമല്ല. കാലം കുറച്ചായി.
നമുക്ക് ആരാണ് ഈ രാഹുൽ ഈശ്വർ എന്നൊന്ന് നോക്കാം.
ശബരിമലയുമായി പ്രത്യേകിച്ചൊരു ബന്ധവുമില്ലാതെ സ്വന്തം ഇഷ്ടമനുസരിച്ചു ജീവിച്ചിരുന്ന രാഹുൽ ശബരിമലയിലേക്ക് നുഴഞ്ഞു കയറുന്നത് 2006ല്‍ കണ്ഠരര് മോഹനര് വനിതാഗുണ്ടയായ ശോഭാജോണിന്റെ ഫ്ലാറ്റിൽ നിന്നും പിടിക്കപ്പെട്ടതിനെ തുടർന്നുണ്ടായ വിഷയത്തോടെയാണ്.
പെട്ടന്ന് രാഹുൽ ചാടി വീണു അമ്മാവനെ സംരക്ഷിച്ചു ശബരിമലയിൽ കയറിപറ്റി. അതുവരെ മരുമകനായ രാഹുലിനെ അമ്മാവന്മാർ ശബരിമലയുടെ ഏഴയലത്തു അടുപ്പിച്ചിരുന്നില്ല.
തുടർന്ന് തന്ത്രിയുടെ കൊച്ചു മകൻ എന്ന അഡ്രസ്സിൽ രാഹുൽ പല ജാതി, മത, വർഗീയ വിഷയങ്ങളിൽ ഇടപെട്ട് തുടങ്ങി. 2013 ൽ രാഹുൽ സൂര്യ ടിവിയുടെ മലയാളി house പങ്കെടുത്തു തന്റെ ജീവിതം മലയാളികൾക്ക് മുന്നിൽ തുറന്നു വച്ചു. 100 ദിവസം നമ്മളൊക്കെ കണ്ടതാണ് രാഹുലിന്റെ ആചാരങ്ങൾ തെറ്റിക്കാതെയുള്ള ബ്രഹ്മണ്യ ജീവിതം. രാഹുൽ ഒരു വിശ്വാസി പോയിട്ട് ഒരു യാഥാസ്ഥിതികനായ മനുഷ്യൻ പോലുമില്ലെന്നും മറിച്ചു സ്വന്തം ജീവിതം ഏറ്റവും ആധുനിക രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്ന ഒരു മനുഷ്യനാണെന്നും നമ്മൾ കണ്ടു.
എന്നാൽ ശബരിമല വിഷയം വന്നപ്പോഴേക്കും വൃത്തിയായി വസ്ത്രം ധരിച്ച മുഖം മിനുക്കിയ ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിച്ച എന്നാൽ , ഉള്ളിന്റെ ഉള്ളിൽ പ്രാകൃതനായ, പ്രാചീനമായ ഒരു പിന്തിരിപ്പൻ വർഗീയവാദിയായ രാഹുലിനെയാണ് നമ്മൾ കാണുന്നത്.
എന്നും അവസരങ്ങൾ നന്നായി ഉപയോഗിക്കുന്ന ചെറുപ്പക്കാരനാണ് രാഹുൽ. രാഹുൽ നല്ലൊരു പെർഫോമറുമാണ്. നിരവധി കാലം ചാനലുകളിൽ നിറഞ്ഞു നിന്ന ടെലിവിഷൻ അവതാരകനാണ് രാഹുൽ.
എന്നാൽ ഇത്രയും വലിയ അയ്യപ്പ സ്വാമി ഭക്തനായ രാഹുലിന് ക്ഷേത്രത്തെ കുറിച്ചോ അയ്യപ്പ സ്വാമിയേ കുറിച്ചോ ക്ഷേത്ര വിശുദ്ധിയെ കുറിച്ചോ യാതൊരു വേവലാതിയുമില്ലെന്നു ക്ഷേത്രത്തിൽ രക്തം വീഴ്ത്തുമെന്ന പ്രസ്താവനയോടെ നമുക്കൊക്കെ മനസ്സിലായി. വിശ്വാസമുള്ള ഒരു ഭക്തനും ഇത്തരം വൃത്തികേടുകൾ ചിന്തിക്കുകയോ ചർച്ച ചെയ്യുകയോ ഇല്ല.
ക്ഷേത്രത്തിന്റെ ശുദ്ധിയും ആശുദ്ധിയും ആചാരലംഘനവും രാഹുൽ ഈശ്വറിനു പ്രശ്നമല്ല.
ശബരിമലയിലെ തങ്ങളുടെ കുടുംബത്തിന്റെ അപ്രമാദിത്യം ചോദ്യം ചെയ്യപ്പെടുന്നതിലേക്ക് ഈ സ്ത്രീപ്രവേശനം കാരണമാകുമോ എന്ന ഭയം മാത്രമാണ് രാഹുലിന്റെ യഥാർത്ഥ പ്രശ്‌നം. തങ്ങളുടെ കുടുംബത്തിന്റെ പ്രധാന വരുമാന മാർഗം നിലയ്ക്കുമോ എന്ന നിലനിൽപ്പിന്റെ ഭയം. അല്ലാതെ വിശ്വാസമോ അയ്യപ്പ സ്വാമിയോ ആചാര ലംഘനമോ ഒന്നുമല്ല.
ഒരു ആചാരവും ജീവിതത്തിൽ തെറ്റിക്കാതെ ആളാണോ രാഹുൽ? സന്ദീപാനന്ദ ഗിരി ചൂണ്ടി കാണിച്ചത് പോലെ വിവാഹത്തിൽ പോലും പുരോഗമന പാത പിന്തുടർന്ന വ്യക്തിയാണ് രാഹുൽ. രാഹുൽ പഠിച്ചത് ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിലാണ്. താമസിക്കുന്നത് ഫ്ലാറ്റിലാണ്.
സഞ്ചരിക്കുന്നത് പല്ലക്കിലൊന്നുമല്ല. ആധുനിക വാഹനങ്ങളിലാണ്. ഭക്ഷിക്കുന്നത് ഫലമൂലാദികളും പച്ചവെള്ളവും അല്ല. ഒരു ആധുനിക മനുഷ്യൻ കഴിക്കുന്നതൊക്കെ രാഹുൽ കഴിക്കുന്നുണ്ട്.
ശബരിമലയുടെ കാര്യത്തിൽ മാത്രം രാഹുൽ പ്രകൃതനും പ്രാചീനനും വിശ്വാസിയും ആയി മരുന്നുവെങ്കിൽ രാഹുലിനെ വിഷയം അധികാരവും പണവും പ്രശസ്തിയുമാണ് എന്ന് വ്യക്തം. വിഷയം സാമ്പത്തികമാണ്.
ബ്രാഹ്മണ്യ ജാതി ചിന്തയും അന്യമത വിദ്വേഷവും ഭംഗിയുള്ള വസ്ത്രത്തിൽ പൊതിഞ്ഞു വയ്ക്കുന്ന ഒരു മത തീവ്രവാദിയാണ് രാഹുൽ ഈശ്വർ. അടുത്ത ശബരിമല നട തുറക്കുന്നതിനു മുൻപ് രാഹുലിനെ അറസ്റ് ചെയ്തു ജയിലിൽ അടക്കാൻ പോലീസ് തയ്യാറാവണം.
രാഹുൽ ചെയ്ത കുറ്റങ്ങൾ
1 . ഹിന്ദുക്കളെ, വിശ്വാസികളെ ആചാരത്തിന്റെയും വിശ്വാസത്തിന്റെയും പേര് പറഞ്ഞു ഇളക്കി വിട്ട് നാട്ടിൽ കലാപമുണ്ടാക്കി.
2 . എങ്ങനെയും സർക്കാരിനെ അട്ടിമറിക്കാനും സുപ്രീം കോടതി വിധി ലംഘിക്കാനും വേണ്ടി ക്ഷേത്രം അശുദ്ധമാക്കുന്നതടക്കമുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു.
3 . ബസ് ചെക്കിംഗ് നടത്തിയും, കല്ലെറിഞ്ഞും, തെറി വിളിച്ചും, വിശ്വാസികൾ തെരുവിൽ ഇറങ്ങിയത് അയ്യപ്പൻറെ ബ്രഹ്മചര്യം കാക്കാനുള്ള രാഹുലിന്റെ ആഹ്വാനപ്രകാരമായിരുന്നു.
4 . പൊതുമുതല്‍ നശിപ്പിക്കുക, നിരോധനാജ്ഞ ലംഘിക്കുക, പോലീസിന്റെ കൃത്യ നിര്‍വഹണത്തിനു തടസം സൃഷ്ടിക്കുക, സ്ത്രീകളോട് അതിക്രമം കാണിക്കുക തുടങ്ങിയവക്ക് ആഹ്വനം നൽകി, നേതൃത്വം നൽകി.
രാഹുൽ പ്രതിനിധീകരിക്കുന്ന ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാന സ്വഭാവമാണ് മുതലെടുപ്പും സഹജീവികളെ ചൂഷണം ചെയ്യലും.
ആദിവാസികൾ ആണ് വണ്ടികൾ തടഞ്ഞത്, വിദ്യാഭ്യാസമില്ലാത്ത മലയരയർ ആണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്' , അവരാണ് രക്തം വീഴ്‌ത്താൻ പോയത് , അതിൽ ഞാനില്ല എന്നൊക്കെ പറഞ്ഞു രക്ഷപ്പെടാൻ രാഹുൽ ശ്രമിക്കുന്നത് രാഹുലും അടിസ്ഥാനപരമായി ചൂഷകനായ ബ്രാഹ്മണനായത് കൊണ്ടാണ്. രാഹുലിനെ അങ്ങനെ രക്ഷപെടാൻ സർക്കാരും പോലീസും അനുവദിക്കരുത്. അറസ്റ്റ് ചെയ്യണം.
ദേശസ്നേഹി എന്നും പറഞ്ഞു നെഞ്ചിൽ ദേശീയ പതാകയൊക്കെ കുത്തി നടന്നിരുന്ന ഒരു ബ്രാഹ്മണന്റെ അത്യന്തം ഭീകരമായ തീവ്രവാദി മുഖമാണ് മലയാളികൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്.
നവംബർ അഞ്ചിന് സന്നിധാനത്തുണ്ടാകും. ജയിലിലടച്ചാലും, കാല് തല്ലി ഒടിച്ചാലും ഭക്തർ അയ്യപ്പനു വേണ്ടി പിന്മാറാതെ നിലകൊള്ളുമെന്ന് രാഹുൽ പറഞ്ഞിട്ടുണ്ട്. ഇച്ഛാശക്തിയുള്ള ഒരു സർക്കാർ ചെയ്യേണ്ടത് ഈ മണ്ഡല കാലത്തു രാഹുൽ ശബരിമലയിൽ കയറില്ലെന്നു ഉറപ്പാക്കുകയാണ്.
ക്ഷേത്രം രക്തത്താൽ ആശുദ്ധമാക്കുക എന്നത് രാഹുൽ അടക്കമുള്ളവരുടെ അവരുടെ പദ്ധതിയുടെ ഭാഗം ആയിരുന്നു. ആദ്യം ഞങ്ങൾ എന്ന് തന്നെയാണ് രാഹുൽ പറഞ്ഞത്. പിന്നീട് പെട്ടന്ന് അതിലെ അപകടം മനസ്സിലാക്കി അവർ എന്നാക്കി.
രാഹുൽ നിങ്ങൾ പറഞ്ഞ ആ 20 പേരെ നിങ്ങൾ പൊലീസിന് കാണിച്ചു കൊടുക്കണം.
നിങ്ങളുടെ ഫോണിലേക്ക് വന്നെന്നു പറയപെപ്പടുന്ന ഫോൺ കാളിന്റെ വിശദാംശങ്ങളും പൊലീസിന് കൈമാറണം. ക്ഷേത്രം അശുദ്ധമാക്കാൻ തയായറെടുത്ത ആ 20 അംഗ ക്രിമിനലുകളെ പോലീസ് അറസ്റ്റ് ചെയ്യട്ടെ. കൂട്ടത്തിൽ നിങ്ങളെയും.
രാഹുൽ ഈശ്വർ നിങ്ങൾ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനോട് പറഞ്ഞത് തന്നെയാണ് നിങ്ങളോടും പറയാനുള്ളത്.
രാഹുൽ നിങ്ങൾക്ക് സ്ത്രീധനമായി ലഭിച്ചതല്ല ശബരിമല. നിങ്ങളുടെ തോന്ന്യാസം ഇനിയും അവിടെ അനുവദിക്കാൻ കഴിയില്ല.
രാഹുലിനെ സർക്കാർ അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം.
കൂട്ടത്തിൽ രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ തൊടാന്‍ ഈ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് പറഞ്ഞ കോൺഗ്രസ്സ് നേതാവ് അജയ് തറയിലിനേയും ജയിലിൽ അടക്കണം. കാരണം ഇത്രയും വലിയ ഒരു മത തീവ്രവാദിയെയാണ് അജയ് തറയിൽ സംരക്ഷിക്കുന്നത്.
അപ്പോൾ നമ്മുടെ
പ്ലാൻ എ
രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്യുക. ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി മണ്ഡലകാലത്തെ തീർത്ഥാടനം കഴിയുന്നത് വരെ ജയിലിൽ അടക്കണം.
പ്ലാൻ ബി
ഇക്കഴിഞ്ഞ ദിവസങ്ങളിൽ നിലകളിലും ശബരിമലയിലും അഴിഞ്ഞാടിയ സകല സംഘ പരിവാർ ഗുണ്ടകളെയും അറസ്റ്റ് ചെയ്തു ജയിലിൽ അടക്കണം.
പ്ലാൻ സി
സ്ത്രീകൾക്ക് ശബരിമലയിലേക്കുള്ള യാത്ര സുഗമമാക്കണം. ഇത്രയും പേര് ജയിലിൽ ആയാൽ അവിടെ സുഖമായി സ്ത്രീകൾക്ക് കയറാൻ കഴിയും.
എന്ത് സുഖാണ് ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ തന്നെ. അല്ലെ?