കേരള സർക്കാർ കപട മതഭ്രാന്തുള്ളവരെ സഹായിക്കുന്നത് ഭരണഘടനാ ലംഘനവും സുപ്രീം കോടതി അലക്ഷ്യവും ആകുന്നു. രാജ്യത്ത് സമാധാനവും വികസനവും നടപ്പിലാക്കേണ്ട സർക്കാർ സുപ്രീംകോടതി വ്യക്തമായും ലളിതമായും ശബരിമല സ്ത്രീപ്രവേശന നിയമം വ്യാഖ്യാനിച്ചിട്ടും കണ്ണ് തുറന്ന് പ്രവർത്തിക്കാതെ സമയവും അവസരവും ജനങ്ങളുടെ പണവും നഷ്ടപ്പെടുത്തുന്നതിന് അധികാരികൾ ശ്രദ്ധയോടെ നടപടി സ്വീകരിക്കണം. സർക്കാർ ഇങ്ങനെ മെല്ലെപ്പോക്ക് നയം സ്വീകരിച്ചാൽ രാജ്യത്ത് അരാജകത്വവും അക്രമവും നടമാടി സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥ സംജാതമാകും.
ആയതിനാൽ അധികാരികൾ ഇടപെട്ട് സർക്കാരിനെ കൊണ്ട് ശബരിമല സ്ത്രീപ്രവേശനം നടപ്പിലാക്കുകയും ഭരണഘടനയുടെ അന്തസത്തയായ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, മതേതരത്വം, മാനവികത ഇവയെ നഷ്ടപ്പെടുത്താതെ ഭരണകൂടം പ്രവർത്തിച്ചില്ലെങ്കിൽ ആയതിന്മേൽ നടപടി സ്വമേധയാ കൈക്കൊള്ളുകയും ചെയ്ത് ജുഡിഷ്യറിക്ക് ഭരണഘടനാ തത്വങ്ങൾ നടപ്പിലാക്കാൻ വേണ്ടിയുള്ള എല്ലാ ആയുധങ്ങളും ഉപയോഗിക്കണം.
ശാസ്താഭക്തൻ ശശി, കേശവദാസപുരം