rehna-fathima

കോട്ടയം: മാവോയിസ്റ്റ് ബന്ധമുള്ള രഹ്നാ ഫാത്തിമയുടെ ശബരിമല സന്ദർശനത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എൻ.ഐ.എയ്ക്കും കേന്ദ്ര സർക്കാരിനും പരാതി നൽകിയതായി തൃക്കൊടിത്താനം മഹാദേവ ക്ഷേത്രം ഉപദേശകസമിതി പ്രസിഡന്റ് ബി. രാധാകൃഷ്ണമേനോൻ പത്രസമ്മേളനത്തിൽ അറിയിച്ചു. മണ്ഡലസീസൺ ആരംഭിക്കാനിരിക്കെ ശബരിമലയിൽ മാവോയിസ്റ്റ് സാന്നിദ്ധ്യമുണ്ടാകുന്നത് ഗൗരവമായി കാണണം. ഇതു സംബന്ധിച്ച് ഹൈക്കോടതിയിലും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ഉപദേശക സമിതി സെക്രട്ടറി സജികുമാറും പത്രസമ്മേളനത്തിൽ പങ്കെടുത്തു.