modi-pawar

ന്യൂഡൽഹി: കോൺഗ്രസിനെതിരെയുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമർശത്തെ തള്ളി എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാർ രംഗത്ത്. 'മോദി എപ്പോഴും പറയുന്നത് ഒരു കുടുംബം ഈ രാജ്യം അടക്കി ഭരിച്ചു എന്നാണ്. എല്ലാ റാലിയിലും അദ്ദേഹം ഇത് പറയാറുമുണ്ട്. എന്നാൽ സത്യം നാം കാണാതിരുന്നുകൂടാ. സ്വാതന്ത്ര്യ സമരകാലം മുതൽ രാജ്യത്തിനായി എത്രയധികം ത്യാഗം സഹിച്ചവരാണ് കോൺഗ്രസുകാർ. ജവഹർലാൽ നെഹ്‌റു എത്ര തവണയാണ് ജയിൽ വാസം അനുഭവിച്ചത്. ഇന്ദിരാഗാന്ധിക്കും, രാജീവ് ഗാന്ധിക്കും സംഭവിച്ചത് ലോകം കണ്ടതാണ്' -ശരത് പവാർ പറഞ്ഞു.

'ജനങ്ങൾക്ക് വികസന സ്വപ്നങ്ങളെ കുറിച്ച് പ്രധാനമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അത് എത്രത്തോളം പ്രാവർത്തികമായിക്കഴിഞ്ഞു എന്നതിനെ കുറിച്ച് പറയാൻ അദ്ദേഹത്തിന് കഴിയില്ല. അതുകൊണ്ട് മാത്രമാണ് ഗാന്ധികുടുംബത്തെ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം പരാമർശങ്ങൾ' -പവാർ കൂട്ടിച്ചേർത്തു.

ഒരു കുടുംബത്തെ മഹത്വപ്പെടുത്താൻ സർദാർ വല്ലഭായ് പട്ടേൽ,അംബേദ്കർ,സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ

സ്വാതന്ത്ര്യ സമരസേനാനികളുടെ പോരാട്ടങ്ങളെ മനപൂർവ്വം മറന്നുവെന്ന മോദിയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു എൻ.സി.പി അദ്ധ്യക്ഷൻ.