vs-achuthanandan

തിരുവനന്തപുരം: ബാർ കോഴകേസിൽ തുടരന്വേഷണം വൈകുന്നതിനെതിരെ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വിഎസ് അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു. തുടരന്വേഷണത്തിന് സർക്കാരിൽ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലൻസ് പ്രത്യേക കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്‌താണ് വി.എസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുത്തുന്നതിനും മുമ്പുണ്ടായ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് താൻ കോടതിയെ സമീപിക്കുന്നതെന്നും, അതിനു ശേഷം വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിൽ തുടരന്വേഷണത്തിന് മുൻകൂർ അനുമതി ആവശ്യപ്പെടുന്നത് ന്യായമല്ലെന്നുമാണ് വി.എസിന്റെ വാദം.