നമ്മുടെ നാട്ടിൽ സ്ത്രീകളിൽ കൂടുതലായി കണ്ടുവരുന്നത് സ്തനാർബുദവും ഗർഭാശയഗളാർബുദവുമാണ്. പുരുഷന്മാരിൽ പുകയിലയുടെ ഉപയോഗം മൂലം ശ്വാസകോശാർബുദവും വായിലെ അർബുദവുമാണ് അധികം കണ്ടുവരുന്നത്.
സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ മാറിലെ മുഴകൾ കൂടാതെ മുലഞെട്ടുകളിൽ നിന്നുള്ള ദ്രാവകം, തൊലിപ്പുറത്തുള്ള മാറ്റങ്ങൾ, കക്ഷത്തിലെ കഴലകൾ എന്നിവയാണ്.
എല്ലാമാസവും സ്വയം മാറിടപരിശോധന 20 വയസിന് മുകളിലുള്ള സ്ത്രീകൾ തീർച്ചയായും ചെയ്യേണ്ടതാണ്.
സോനോമാമോഗ്രാഫി വഴിയും മുഴകൾ കുത്തി പരിശോധന നടത്തിയും രോഗം സ്ഥിരീകരിച്ച് ചികിത്സിക്കുന്നു.
ഗർഭാശയഗളാർബുദത്തിന്റെ പ്രധാനകാരണം ലൈംഗികശുചിത്വക്കുറവ്, ഒന്നിൽ കൂടുതൽ പങ്കാളികൾ, എച്ച് പി വി അണുബാധ എന്നിവയാണ്.
ലൈംഗിക ബന്ധത്തിനുശേഷം ഉള്ള രക്തം കലർന്ന സ്രാവം, അടിവയറുവേദന എന്നിവയാണ് പ്രധാന ലക്ഷണം.
പാപ്പ്സ്മിയർ പരിശോധനവഴി രോഗം നേരത്തേ കണ്ടുപിടിച്ച് ചികിത്സിക്കാവുന്നതാണ്.
എല്ലാ മാംസാഹാരവും പുകയിലയും ഉപയോഗിക്കുന്നവർ സ്വയം വായയുടെ പരിശോധന നടത്തി ഉണങ്ങാത്ത വായ് പുണ്ണുകൾ കണ്ടുപിടിച്ച് ചികിത്സ തേടേണ്ടതാണ്. ലക്ഷണങ്ങൾ ഉദാ: ചുമ, രക്തം കലർന്ന കഫം എന്നിവയും നെഞ്ചിന്റെ എക്സ് റേ, സിറ്റി സ്‌കാൻ ചെയ്തും ശ്വാസകോശാർബുദം സ്ഥിരീകരിച്ചും ചികിത്സിക്കുന്നു.
തൈറോയ്ഡ്, വൻകുടൽ, പ്രോസ്റ്റേറ്റ് എന്നീ അവയവങ്ങളുടെ അർബുദവും സാധാരണയായി കണ്ടുവരുന്നതാണ്. എന്ത് ലക്ഷണവും നേരത്തേ കണ്ടുപിടിച്ച് ചികിത്സ നേടുന്നതാണ് ഉത്തമം.