മുടികൊഴിച്ചിലിനുള്ള ഒരു നല്ല പ്രതിവിധിയാണ് വെളിച്ചെണ്ണ. വെളിച്ചെണ്ണയിലെ ആന്റി ഓക്സിഡന്റുകൾ, വൈറ്റമിൻ ഇ, കെ, അയേൺ എന്നിവയെല്ലാം തന്നെ മുടി കൊഴിച്ചിലിനുള്ള ഉത്തമ ഔഷധങ്ങളാണ്. മുടിവേരുകളിലേയ്ക്ക് കിനിഞ്ഞിറങ്ങാനുള്ള ഗുണം വെളിച്ചെണ്ണയ്ക്കുണ്ട്. ഇതുകൊണ്ടുതന്നെ വെളിച്ചെണ്ണ കൊണ്ട് മുടി മസാജ് ചെയ്യുന്നത് മുടികൊഴിച്ചിൽ ഇല്ലാതാക്കും. ബാക്ടീരിയ, ഫംഗസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെ പ്രവർത്തിക്കാനും വെളിച്ചെണ്ണയ്ക്കു കഴിയും. ഇതെല്ലാം മുടികൊഴിച്ചിലിൽ നിന്നും രക്ഷ നേടാനുള്ള വെളിച്ചെണ്ണയുടെ കഴിവുകൾ തന്നെയാണ്.
വെളിച്ചെണ്ണ മുടി കൊഴിച്ചിൽ തടയാൻ പല വിധത്തിലും ഉപയോഗിയ്ക്കാം. പല ചേരുവകളും ചേർത്താണെന്നു മാത്രം. ഇവയെല്ലാം തന്നെ നമുക്കു തന്നെ തയ്യാറാക്കാം. കൈയോന്നിയും ചെമ്പരത്തിയും കറ്റാർവാഴയും പച്ചനെല്ലിക്കയും കറിവേപ്പിലയും മൈലാഞ്ചിയിലയുമൊക്കെ ചേർത്ത് നല്ല സൂപ്പർ എണ്ണ കാച്ചിയെടുക്കാം. യാതൊരുവിധത്തിലെ പാർശ്വഫലങ്ങളും നൽകാത്ത ഒറ്റമൂലിയാണ്. വെളിച്ചെണ്ണ, മുട്ട എന്നിവ കലർത്തിയും മുടികൊഴിച്ചിൽ തടയാൻ ഉപയോഗിക്കാം. മുട്ടയിലെ സിങ്ക്, പൊട്ടാസ്യം, സെലേനിയം, അയോഡിൻ എന്നിവ മുടിവളർച്ചയെ ത്വരിതപ്പെടുന്നവയാണ്. മുടികൊഴിച്ചിൽ തടയാനും സഹായിക്കും.
മുട്ടയിൽ ഒരു ടേബിൾസ്പൂൺ വെളിച്ചെണ്ണ, അൽപം തേൻ എന്നിവ കലർത്തി മിശ്രിതമാക്കുക. ഈ മിശ്രിതം മുടിയിൽ തേച്ചു പിടിപ്പിയ്ക്കണം. വീര്യം കുറഞ്ഞ ഷാംപൂ കൊണ്ടു കഴുകിക്കളയാം. എല്ലാ ആഴ്ചയിലും ഒരു ദിവസമെങ്കിലും ഇതാവർത്തിയ്ക്കാം. ഫൗണ്ടേഷന് മുൻപായി വെളിച്ചെണ്ണ തേക്കാം. മുഖത്ത് ഫൗണ്ടേഷൻ ഇടുന്നതിന് മുൻപായി വെളിച്ചെണ്ണ ഉപയോഗിക്കാം. മുഖത്ത് വെളിച്ചെണ്ണ പുരട്ടിയതിന് ശേഷം ഫൗണ്ടേഷൻ ഇട്ടാൽ അത് മേക്കപ്പ് ഏറെ നേരം നിൽക്കാൻ സഹായിക്കും.