a-suresh

ശബരിമല യുവതീപ്രവേശന വിഷയത്തിൽ പ്രതികരിച്ച് മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പി.എ ആയിരുന്ന എ. സുരേഷ്. ശബരിമല വിശ്വാസികളുടേതാണെന്നും കുശാഗ്ര കാപട്യ ചിന്തയോടെ ആ പുണ്യഭൂമിയെ മലിനമാക്കാൻ വരുന്ന നികൃഷ്ടങ്ങളെ പൊലീസ് സംവിധാനത്തോടെ മലകയറാൻ അനുവദിക്കരുതെന്നും സുരേഷ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ഇപ്പോഴത്തെ സംഭവങ്ങൾ ബി.ജെ.പിക്ക് ഗുണം പകരുന്നവയാണെന്നും വിധിയുടെ മറവിൽ ചില നിഗൂഡ ശക്തികൾ സർക്കാർ സംവിധാനത്തെ ശിഖണ്ഡിയാക്കി കളിക്കുന്നത് ഭരണകൂടം മനസിലാക്കാതെ പോയാൽ അത് സംഘപരിവാറിന്റെ വാദങ്ങൾക്ക് ശക്തി പകരുവാൻ മാത്രമെ ഉപകാരപ്പെടുകയുള്ളുവെന്നും സുരേഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-

'ശബരിമല വിശ്വാസികളുടേതാണ്

പത്തു വർഷങ്ങൾക്ക്‌ മുൻപ് 2008 ൽ ഇടതു പക്ഷം ഭരിക്കുമ്പോൾ ശബരിമലയിൽ ചില സൗകര്യ ക്കുറവിന്റെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ വി എസ് അവിടം നേരിട്ട് സന്ദർശിക്കാൻ തീരുമാനിച്ചു.
പമ്പയിൽ നിന്നും മറ്റ് പരസഹായമേതുമില്ലാതെ സ വി എസ് മല കയറി. സന്നിധാനത്തു അവലോകന യോഗം നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട കർശന നിർദേശങ്ങൾ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും നൽകി തിരിച്ചു പോന്നു...

അന്നാണ് ആദ്യമായി ശബരിമല കയറുന്നതും ആളുകളുടെ ഭക്തിയുടെ ഗ്രാഫ് എത്ര ഉയരത്തിലാണെന്നു മനസ്സിലാക്കുന്നതും.... അത് ഒരു ലഹരി തന്നെയാണ് എന്ന് നേരിട്ട് മനസ്സിലായി.... ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ബി ജെ പി ക്ക്‌ വിശ്വാസികളെ emotioanally black mail ചെയ്യാൻ ഉപകരിച്ചു എന്ന് പറയാതിരിക്കാനാവില്ല... ശബരിമലയെ മുൻ നിർത്തി കേരളത്തിൽ ഒരു communal polarization ഉണ്ടാക്കുക എന്നത് ആർ എസ് എസ് അജണ്ട തന്നെയാണ്... പക്ഷേ സുപ്രീം കോടതി നടപ്പിലാക്കാൻ സർക്കാരിന് ബാധ്യതയുണ്ട്..... വിധിയുടെ മറവിൽ ചില നിഗൂഡ ശക്തികൾ സർക്കാർ സംവിധാനത്തെ ശിഖണ്ഡി യാക്കി കളിക്കുന്നത് ഭരണകൂടം മനസ്സിലാക്കാതെ പോയാൽ... സങ്ക പരിവാറിന്റെ വാദങ്ങൾക്ക് ശക്തി പകരും..... കൂപ മണ്ഡൂകങ്ങളും വാർത്തയിൽ ഇടം നേടാൻ എന്ത് വൃത്തികേടുകളും കാണിക്കാൻ മുതിരുന്ന ചില സാമൂഹ്യ മാധ്യമ ജീവികളുമായവരുടെ വലയിൽ സർക്കാർ സംവിധാനം കുടുങ്ങരുത്... ശബരിമല വിശ്വാസികളെ സംബന്ധിച്ച് പുണ്യ പൂങ്കാവന ഭൂമിയാണ്....... കുശാഗ്ര കാപട്യ ചിന്തയോടെ ആ പുണ്യഭൂമിയെ മലിനമാക്കാൻ വരുന്ന നികൃഷ്ടങ്ങളെ പോലീസ് സംവിധാനത്തോടെ മല കയറാൻ അനുവദിച്ചാൽ അത് സങ്ക പരിവാർ വാദങ്ങൾക്ക് സാധൂകരണമാവും.. സുപ്രീം കോടതി വിധി നടപ്പിലാക്കാൻ പ്രായ ഭേദമന്യേ യഥാർത്ഥ വിശ്വാസികളായവർക്ക് സർക്കാർ സംരക്ഷണം കൊടുക്കണം.... തന്ത്രി കുടുംബത്തിലെ പുഴു കുത്തായ രാഹുലിനെ പോലുള്ളവരെ മാറ്റി നിർത്തി മുതിർന്നവരുടെ അഭിപ്രായം ആരാഞ്ഞുകൊണ്ട് സമവായമുണ്ടാക്കാൻ ഇനിയും വൈകിക്കൂടാ.' 2012ലാണ് പാർട്ടിക്കെതിരെ പ്രവർത്തിച്ചതിന്റെ പേരിൽ സുരേഷ് അടക്കം വി.എസിന്റെ മൂന്ന് പേഴ്‌സണൽ സ്‌റ്റാഫ് അംഗങ്ങളെ സി.പി.എം പുറത്താക്കിയത്.