യോഗ, ധ്യാനം എന്നിവ സ്ഥിരമായി ചെയ്യുന്നവർക്ക് ഇൻസുലിൻ ഗ്രന്ഥിയുടെ പ്രവർത്തന ശേഷി കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്റ്റീറോയിഡുകൾ, ഉൾപ്പെടെ മറ്റ് അസുഖങ്ങൾക്ക് സ്ഥിരമായും അല്ലാതെയും കഴിക്കുന്ന മരുന്നുകൾ പ്രമേഹത്തിന് സാദ്ധ്യതയുണ്ടാക്കുന്നു.
ഔഷധങ്ങൾ സ്ഥിരമായി കഴിക്കുന്നവർ കഴിവതും മധുരമുള്ള ആഹാരപാനീയങ്ങൾ, പായസം, പഞ്ചസാര ചേർത്ത ചായ എന്നിവ ഒഴിവാക്കുന്നതാണ് ഉത്തമം.
ഇൻസുലിനെ അറിയുക
പാൻക്രിയാസ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. ഇത് രക്തത്തിലെ പഞ്ചസാരയെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ഗ്രന്ഥിയുടെ പ്രവർത്തന ക്ഷമത കുറയുമ്പോൾ രക്തത്തിലെ അധികമുള്ള പഞ്ചസാരയെ കോശങ്ങളിലേക്ക് ആഗിരണം ചെയ്യാൻ സാധിക്കാതാവുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുകയും ചെയ്യുന്നു.
സിദ്ധ വൈദ്യത്തിൽ മുൻകരുതലായി പുരാതന കാലം മുതൽക്കുതന്നെ ആരോഗ്യപാനീയങ്ങൾക്ക് പ്രാധാന്യം നൽകിവരുന്നുണ്ട്.
ലോ ബ്ളഡ് ഷുഗർ
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്ന അവസ്ഥയാണ് ഹൈപോഗ്‌ളൈസീമിയ എന്നു വിളിക്കുന്നത്. ഹൈപോഗ്‌ളൈസീമിയ ബാധിക്കുമ്പോൾ മസ്തിഷ്‌കത്തിന് ആവശ്യമായ പോഷണം ലഭിക്കാത്ത അവസ്ഥ സംജാതമാകുന്നു. ഷുഗർ ലെവൽ താഴുന്ന അവസ്ഥയിൽ ഷുഗർ, തേൻ, ഫ്രൂട്ട് ജ്യൂസ്, ഗ്ലൂക്കോസ് ടാബ്ലറ്റ് എന്നിവ നൽകി നിയന്ത്രിക്കാവുന്നതാണ്.
കെ.കെ. അജയലാൽ നാടാർ
കൺസൽട്ടന്റ്
ഫാർമസിസ്റ്റ്
കമ്മ്യൂണിറ്റി
ഫാർമസി സർവീസ്
മെഡി.കോളേജ്,
തിരുവനന്തപുരം
ഫോൺ:9961132266