cholesterol-

ആരോഗ്യകരമായ ഭക്ഷണശീലം കൊളസ്‌ട്രോളിനെ ചെറുക്കും. നാരുകളടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. ദിവസവും എട്ടു ഗ്ളാസ് വെള്ളം കുടിയ്ക്കുക.
പാലുൽപന്നങ്ങൾ, ബീഫ്,​ മട്ടൺ, കൊഞ്ച്,​ മുട്ടയുടെ മഞ്ഞ,​ ചിപ്‌സ്,​ വറുത്ത ഭക്ഷ്യവസ്‌തുക്കൾ എന്നിവ കഴിക്കരുത്. പാൽ ചായയ്‌ക്ക് പകരം കട്ടൻചായ ശീലിക്കുക.

മത്സ്യം ചീത്ത കൊളസ്‌ട്രോളിനെ ചെറുത്ത് നല്ല കൊളസ്‌ട്രോൾ നില ഉയർത്തും. മത്തി,​ ചൂര, നെത്തോലി എന്നിവ ഗുണമേറിയത്. വെളിച്ചെണ്ണ,​എള്ളെണ്ണ, ഒലീവ് ഓയിൽ തുടങ്ങിയവ മിതമായി ഉപയോഗിക്കുക. വെളിച്ചെണ്ണയിൽ ലാറിക് ആസിഡ്,​ മിറിസ്‌റ്റിക് ആസിഡ് തുടങ്ങിയ മീഡിയം കൊഴുപ്പുകളാണ് ഉള്ളത്. ഇവ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടുന്നില്ലെന്ന് പഠനങ്ങൾ പറയുന്നു.

സ്‌ട്രോബെറി, ബ്രൊക്കോളി, ആപ്പിൾ തുടങ്ങി ആന്റിഓക്സിഡന്റുകൾ അടങ്ങിയ പഴങ്ങൾ,​ തവിടുകളയാത്ത ധാന്യങ്ങൾ,​ പച്ചക്കറികൾ എന്നിവ കഴിയ്ക്കുക. മഞ്ഞൾപ്പൊടി, കറിവേപ്പില,​ മല്ലിവെള്ളം എന്നിവ ചീത്ത കൊളസ്‌ട്രോളിനെ ചെറുക്കും. ദിവസവും ഒന്നോ രണ്ടോ അല്ലി വെളുത്തുള്ളി കഴിയ്ക്കുക. കൊളസ്‌ട്രോൾ കുറയ്‌ക്കുന്ന ഘടകങ്ങളുടെ ശത്രുവായ പുകവലി പാടേ ഉപേക്ഷിക്കുക.