തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ രൂക്ഷവിമർശനം നടത്തിയ ഹൈക്കോടതിയ്ക്ക് മറുപടിയുമായി മന്ത്രി ജി.സുധാകരൻ രംഗത്തെത്തി. കേരളത്തിലെ റോഡുകളിൽ ഭൂരിപക്ഷവും മികച്ചതാണ്. ഒറ്റപ്പെട്ട ചില റോഡുകൾ മാത്രമാണ് ശോചനീയാവസ്ഥയിൽ ഉള്ളത്. ഇവയുടെ അറ്റകുറ്റപ്പണി ഉടൻ പൂർത്തിയാക്കും. കൊച്ചി സിവിൽ ലൈൻ റോഡ് മോശം അവസ്ഥയിൽ കിടക്കുന്നത് മെട്രോയുടെ പണി നടക്കുന്നതിനാലാണ്. ആർക്കും കയറി കൊട്ടാനുള്ള ചെണ്ടയല്ല പി.ഡബ്ല്യൂ.ഡിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജിമാർ നൽകിയ കത്ത് പൊതുതാത്പര്യ ഹർജിയായി പരിഗണിച്ച ഹൈക്കോടതി സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് നടത്തിയത്. വി.ഐ.പികൾ വന്നാലേ റോഡുകൾ ശരിയാക്കുകയുള്ളൂ എന്ന നിലപാട് മാറണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രിയുടെ വിമർശനം.