krishnamurthy-jd-idgavka

ഇല്ലിനോയിസ് : എട്ടാം കോൺഗ്രഷണൽ ഡിസ്ട്രിക്ടിൽ നിന്ന് യുഎസ് കോൺഗ്രസിലേക്ക് പ്രധാന രണ്ടു പാർട്ടികളുടെ സ്ഥാനാർത്ഥികളും ഇന്ത്യൻ വംശജരുമായ നിലവിലുള്ള കോൺഗ്രസ് അംഗവും ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥി രാജകൃഷ്ണമൂർത്തിയും ബിസിനസുകാരനായ ജെ. ഡി. ദിഗംവ്കറും പരസ‌്‌പരം ഏറ്റുമുട്ടുന്നത് ദേശീയ ശ്രദ്ധ ആകർഷിക്കുന്നു. 2010 ൽ ഇല്ലനോയ് കംപ്‌ട്രോളർ സ്ഥാനത്തേക്കു ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിച്ചുവെങ്കിലും പ്രൈമറിയിൽ പരാജയപ്പെട്ടു. 2016 ൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ആദ്യമായി യുഎസ് കോൺഗ്രസ് അംഗമായി. കോൺഗ്രസ് അംഗമെന്ന നിലയിൽ കൃഷ്ണമൂർത്തിയുടെ പ്രവർത്തനം പ്രസിഡന്റ് ഒബാമ ഉൾപ്പെടെ എല്ലാവരും പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഇന്ത്യൻ സമൂഹത്തിൽ കൃഷ്ണമൂർത്തിക്ക് വൻ പിന്തുണ ലഭിച്ചിട്ടുണ്ട്. പ്രസിഡന്റ് ട്രംപുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട് കൃഷ്ണമൂർത്തി.


രാജായും ജെ. ഡിയും ഏറ്റുമുട്ടുമ്പോൾ ഇന്ത്യൻ സമൂഹം രണ്ടു ചേരിയിലും അണിനിരന്നിട്ടുണ്ട്. രാജായെ തോല്പിക്കുക അത്ര എളുപ്പമല്ല എന്നതു തന്നെയാണ്. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായി ജെ. ഡിയെ തന്നെ തിരഞ്ഞെടുത്തത് ഇരുവരും എതിരില്ലാതെയാണ് പ്രൈമറിയിൽ വിജയിച്ചത്. യു. എസ് കോൺഗ്രസിൽ പല നിയമനിർമ്മാണങ്ങളുടേയും കരടുരേഖ തയ്യാറാക്കിയ രാജായുടെ പ്രവർത്തനത്തിന് അംഗീകാരമായി ഒരവസരം കൂടി നൽകണമെന്ന് വലിയൊരു വിഭാഗം വാദിക്കുമ്പോൾ , ട്രംപിന്റെ കരങ്ങൾക്ക് ശക്തി കൂട്ടാൻ ജെ. ഡിയെ വിജയിപ്പിക്കണമെന്ന് മറ്റൊരു വിഭാഗവും വാദിക്കുന്നു.