drama

മോഹൻലാൽ രഞ്ജിത്ത് കൂട്ടുകെട്ടിലൊരുങ്ങുന്ന ഡ്രാമയുടെ പുതിയ ടീസർ പുറത്തിറങ്ങി. കുസൃതിയും അല്ലറ ചില്ലറ നമ്പരുകളുമൊക്കെയുള്ള പഴയ ലാലിനെയാണ് രഞ്ജിത്ത് പുതിയ ചിത്രത്തിലൂടെ തിരികെ കൊണ്ട് വരുന്നതെന്ന് ടീസറിൽ നിന്ന് വ്യക്തമാണ്. ആശാ ശരത്താണ് ചിത്രത്തിലെ നായിക. പൂർണമായും ലണ്ടനിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമയ്‌ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നതും രഞ്ജിത്ത് തന്നെയാണ്.

അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോ സോംഗിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മോഹൻലാൽ പാടുന്നുവെന്ന പ്രത്യേകതയും ഡ്രാമയ്‌ക്കുണ്ട്.നിരഞ്ജ് മണിയൻപിള്ള രാജു, സുരേഷ് കൃഷ്ണ, മുരളി മേനോൻ, ശ്യാമപ്രസാദ്, സുബി സുരേഷ്എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. അഴഗപ്പനാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. നവംബർ ഒന്നിന് ചിത്രം തിയേറ്ററുകളിലെത്തും.