ksfe
KSFE

കൊച്ചി: ആദ്യഘട്ട തവണസംഖ്യ അടയ്‌ക്കാനുള്ള ഓൺലൈൻ പോർട്ടൽ പ്രവർത്തിച്ച് തുടങ്ങിയതോടെ കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിക്ക് ഗൾഫ് മലയാളികളിൽ നിന്ന് ലഭിക്കുന്നത് മികച്ച പ്രതികരണം. 25ന് വൈകിട്ട് 4.45നാണ് പോർട്ടൽ തുറന്നത്. ഉടൻ കണ്ണൂർ ചേമ്പേരി സ്വദേശി അനിൽ കുര്യൻ പണമടച്ച് പ്രവാസി ചിട്ടിയിലെ ആദ്യ അംഗമായി. ഇതിനകം ഏഴ് ചിട്ടികൾ പൂർണമായും മറ്റ് ചിട്ടികൾ ഭാഗികമായും ചേർന്നു കഴിഞ്ഞെന്ന് കെ.എസ്.എഫ്.ഇ ചെയർമാൻ പീലിപ്പോസ് തോമസ് പറഞ്ഞു.

ഓൺലൈനായി പണമടയ്‌ക്കാനും ലേലം വിളിക്കാനും പ്രവാസികൾക്ക് അവസരം നൽകുന്ന ആദ്യ ചിട്ടിയാണിത്. പ്രവാസികൾക്ക് സാമ്പത്തികശേഷിക്ക് അനുസരിച്ച് തിരഞ്ഞെടുക്കാവുന്ന വിവിധ ചിട്ടികൾ ഇതിലുണ്ട്. www.pravasi.ksfe.com പോർട്ടൽ വഴി ഗൾഫ് മലയാളികൾക്ക് ചിട്ടിയുടെ ഭാഗമാകാം.